Friday, August 21, 2009

തോട്ടു വരമ്പിലൂടെ

വീണ്ടും ഒരിക്കൽ കൂടി ആ വഴി നടക്കാൻ ഒരു മോഹമുണർന്നു.ഏഴുകൊല്ലങ്ങൾ പതിവായി നടന്ന തോട്ടു വരമ്പിലൂടെ എന്റെ പുഴയുടെ ധമനി തന്നെയായ ആ വലിയ തോടിന്റെ കരകളിലൂടെ. കുടവയർ ചാടുന്ന എന്ന വീട്ടുകാരിയുടെ പതിവു പല്ലവി കാരണം ബൈക്ക് ഉപേക്ഷിച്ചിട്ട് നാൾ ഏറെയായി എങ്കിലും നീണ്ട 15 വർഷം നാട്ടുകാരെ സേവിച്ചു പെൻഷൻ പറ്റിയ ജീപ്പും, ഒന്നാം പിറന്നാൾ ഈയിടെ ആഘോഷിച്ച കാറും വീട്ടിലിരിക്കുമ്പോൾ എങ്ങിനെ നടക്കാനാണ്. എങ്കിലും ഇന്ന് എന്റെ ഓർമ്മകളിലൂടെ ഗൃഹതുരത്വമുണർത്തുന്ന വഴികളിലൂടെ ഒന്നു ഊളിയിട്ടിറങ്ങാൻ കഴിഞ്ഞു . പണ്ടു കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ ബസ്സും , ജീപ്പും,മറ്റു വാഹനങ്ങളൊന്നും വരാതിരുന്ന ആപഴയ ഓണം വരാകാലത്ത് പട്ടണം പുൽകാൻ ഉപയോഗിച്ചിരുന്ന ആ വയൽ വരമ്പിലൂടെ നടക്കാൻ കൊതിച്ചിരുന്നെങ്കിലും......
അധ്യയനത്തിന്റെ ഭാഗമായ ക്ലസ്റ്റർ മീറ്റിങ്ങ് ആ സ്കൂളിൽ നടക്കുന്നു എന്നു കേട്ടപ്പോൾ തന്നെ നിനച്ചതാണ് ആ വഴികളിലൂടെയാവണം യാത്ര എന്ന്.കരിമ്പും പുളിയച്ചാറും തിന്ന് അമ്മയുടെ കൈയും പിടിച്ച് കളിക്കളത്തിലെ ഒരു കുന്നു സ്വപനങ്ങളും കിനാ കണ്ട് നടന്ന വഴികൾ ആകെ മാറിയിരിക്കുന്നു. പച്ച ചേല ചുറ്റിയ വയലുകളുടെ ഹരിതാഭ ഭംഗി മുറിച്ചു കൊണ്ട് വീടുകൾ തലയുയർത്തിയിരിക്കുന്നു,മാനത്തു കണ്ണിയും,ചേർമീനും പുളഞ്ഞ തോടുകൾ മെലിഞ്ഞിരിക്കുന്നു ഓർമ്മകളുടെ ശൈശവം.പ്രീ ഡിഗ്രി കാലത്ത് സിഗരറ്റു വലി പരിശീലിക്കുന്ന ആൾ പാർപ്പില്ലാത്ത വഴികളിൽ ഇന്ന് പടർന്ന വീടുകൾ .
പ്രീ ഡിഗ്രി പ്രണയത്തിന്റെ അവസാന കാലത്ത് .ഒരു ചുംബനത്തിനു ഞാനും അവളും കൊതിച്ച കുംഭ മാസത്തിൽ പടർന്നു പന്തലിച്ച് പുഞ്ച കൃഷിയുടെ പച്ചപ്പിനോട് പുണർന്നു നിൽക്കുന്ന ആ മാവിന്റെ ചുവട്ടിൽ ആ നായരു കുട്ടിയെ നെഞ്ചോട് ചേർത്തു പുണരുമ്പോൾ , നെറ്റിയിലെ കളഭക്കുറി വിയർപ്പിൽ അലിഞ്ഞ് കഴുത്തിലൂടെ കിനിഞ്ഞിറങ്ങി മാറിടത്തിലൂടെ അപ്രത്യക്ഷമാകുന്ന ആ കാഴ്ച കണ്ട് കുസൃതിയോടെ കണ്ണിൽ നോക്കിയ ആ മാവിൻ ചുവട് അപ്രത്യക്ഷം.ഒടുവിൽ ഒരു ചുമ്പനവുമായി മടങ്ങുന്ന നിർവൃതിക്കെനി വരമ്പുകളില്ല യന്ത്ര തുമ്പിക്കൈകൾ കോരിയിട്ട മൺ കൂനകൾ മനസ്സിനെ വല്ലാതെ വരട്ടികളയുന്നു. വേണ്ടായിരുന്നു ഈ വഴി വരാതിരുന്നെങ്കിൽ ഓർമ്മകളിലെങ്കിലും എനിക്കാ പ്രണയവും ബാല്യവും നഷ്ടമാകില്ലായിരുന്നു.

14 comments:

മാഹിഷ്‌മതി said...

ഇന്ന് എന്റെ ഓർമ്മകളിലൂടെ ഗൃഹതുരത്വമുണർത്തുന്ന വഴികളിലൂടെ ഒന്നു ഊളിയിട്ടിറങ്ങാൻ കഴിഞ്ഞു . പണ്ടു കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ ബസ്സും , ജീപ്പും,മറ്റു വാഹനങ്ങളൊന്നും വരാതിരുന്ന ആപഴയ ഓണം വരാകാലത്ത് പട്ടണം പുൽകാൻ ഉപയോഗിച്ചിരുന്ന ആ വയൽ വരമ്പിലൂടെ നടക്കാൻ കൊതിച്ചിരുന്നെങ്കിലും

കുമാരന്‍ | kumaran said...

മനോഹരമായ എഴുത്ത്...

വയനാടന്‍ said...

നന്നായിരിക്കുന്നു എഴുത്ത്‌.
ആശംസകൾ സുഹ്രുത്തേ

ശ്രുതസോമ said...

വീണ്ടും കീമാന്‍ കിട്ടിയപ്പോള്‍‍ ഒന്നു കമന്റിക്കളയാമെന്നു കരുതി വന്നതാ!!
നന്നായിട്ടുണ്ട്.

പണ്യന്‍കുയ്യി said...

സംഗതി കൊള്ളാം...............

പണ്യന്‍കുയ്യി said...

സംഗതി കൊള്ളാം...............

പണ്യന്‍കുയ്യി said...
This comment has been removed by the author.
Aisibi said...

നമ്മളെ തൊള്ളെയ്‌ന്നും, എങ്ങനെ മുക്കി തൂറിയാലും ഇത്രേം മൊഞ്ച്‌ള്ള വാക്കുകളും വിവരണങ്ങളും വീയൂല!! മനോഹരം!! പുഴയുടെ തണുപ്പും മണവും നിർഗ്ഗളിക്കുന്ന എഴുത്ത്!

Sureshkumar Punjhayil said...

Iniyum mayatha aa thottuvarambinu...!!

Manoharam, Ashamsakal...!!!

ശ്രീ said...

നന്നായിരിയ്ക്കുന്നു, മാഷേ

ശാന്തകാവുമ്പായി said...

'ഓർമകളിലെങ്കിലും എനിക്കാ പ്രണയവും ബാല്യവും നഷ്ടമാകില്ലായിരുന്നു.'പ്രകൃതിയുമായി ബന്ധമില്ലാതൊരു പ്രണയവുമി
ല്ലല്ലോ അല്ലേ?

തൃശൂര്‍കാരന്‍..... said...

എഴുത്ത് നന്നായിരിക്കുന്നു. ഇതൊക്കെ വായിച്ചപ്പോള്‍ ഞാനും എന്റെ ഗ്രാമത്തെ ഓര്‍ത്തു പോയി...

Vinod Raj said...

വളരെ നന്നായിട്ടുണ്ട്‌

gulfmallu said...

പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ,

ബ്ലോഗ്ഗര്‍ മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ നേരിട്ട് ഗള്‍ഫ്‌ മല്ലു മെമ്പര്‍ മാര്‍ക്ക് എത്തിക്കാന്‍ ഗള്‍ഫ്‌ മല്ലു
വില്‍ താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ നേരിട്ട് തന്നെ പോസ്റ്റ്‌
ചെയ്യാനുള്ള പുതിയ സൗകര്യം ഉള്‍പ്പെടുത്തിയതായി അറിയിച്ചു കൊള്ളുന്നു
ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ബ്ലോഗില്‍ നിന്ന് സ്വ മേധയ ബ്ലോഗു RSS feeds ഗള്‍ഫ്‌
മല്ലു പ്രധാന താളിലേക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും

അതോടൊപ്പം തന്നെ തിരിച്ചു ഒരു കൈ സഹായം എന്ന നിലയില്‍ ഗള്‍ഫ്‌ മല്ലു വിന്റെ ആഡ് ടോ യുവര്‍
വെബ്‌ ( add to your web/Add this/ Get your code here)എന്ന ഗള്‍ഫ്‌ മല്ലു ലിങ്ക് തങ്ങളുടെ ബ്ലോഗില്‍
ഉള്‍പെടുത്തണം എന്നും ഓര്‍മിപ്പിച്ചു കൊള്ളട്ടെ . ഞങ്ങളുടെ
വായനക്കാര്‍ക്ക്‌ തിരിച്ചു ഗള്‍ഫ്‌ മല്ലു വില്‍ എത്തുന്നതിനു വേണ്ടിയാണിത്

അതല്ലെങ്കില്‍ ഗള്‍ഫ്‌ മല്ലു വിലേക്ക് തിരിച്ചു പോകാനുള്ള ഒരു ലിങ്ക് താങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തുക

കുറിമാനം :-
താങ്ങളുടെ ബ്ലോഗില്‍ ഗള്‍ഫ്‌ മല്ലു ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍
ഗള്‍ഫ്‌ മല്ലു വില്‍ നിന്നുള്ള താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍
മുന്നറിയിപ്പ് ഇല്ലാതെ എടുത്തു മാറ്റപെടുന്നതാണ്

നന്ദിയോടെ
ഗള്‍ഫ്‌ മല്ലു അഡ്മിന്‍ സംഘം

Read More

www.gulfmallu.tk
The First Pravasi Indian Network