Sunday, August 9, 2009

എന്റെ ചൊവ്വാ പുഴ

എന്റെ ഗ്രാമത്തിന്റെ വിശുദ്ദിയായ ചൊവ്വാ പുഴയെ , കഷണ്ടി ബാധിച്ച നിളയുടെ സൌന്ദര്യത്തെ പറ്റി വരേണ്യർ ആവർത്തനത്തിലൂടെ കിരീടം ചൂടിച്ചപ്പോളും അടിയാളർ ആശ്രയിച്ച , കീഴാളർക്ക് അത്താണിയായ , എന്റെ ഗ്രാമത്തിന്റെ ചൊവ്വാപുഴയെക്കുറിച്ച് ആരും അറിഞ്ഞില്ല .കുറുമ്പിക്കും, ചോയിച്ചിക്കും പുഴയുടെ ആഴങ്ങളിൽ മുങ്ങുമ്പോൾ ഒരുപിടി വറ്റായിരുന്നു ചൊവ്വാപ്പുഴ അവരെ പോലെ വാർദ്ദ്യക്യം ബാധിച്ച് ആരും തിരിഞ്ഞു നോക്കാനില്ലാതെ പുഴയും മരിക്കുന്നു അവർണ്ണന്റെ മരണം ദിനപത്രത്തിലെ ചുടലപറമ്പിൽ പോലും സ്ഥാനമില്ലാത്ത മരണം .എന്റെ കുത്തി കുറിപ്പുകളിലൂടെ ബൂലോകത്തെത്തിയ ചൊവ്വാപുഴയെക്കുറിച്ച് ‘തേജസ്സ്” ദിനപത്രത്തിലെ വാരാന്ത്യ പതിപ്പിലാരോ എഴുതിയത്രെ..കൊല്ലത്തു നിന്ന് കൂട്ടുകാരൻ ഷാൻ വിളിച്ചു പറഞ്ഞപ്പോൾ ഓൺ ലൈനിലൂടെ ചെന്നു നോക്കി .സത്യം എന്റെ പുഴയെ പറ്റി എന്റെ ചൊവ്വാപുഴയെ പറ്റി ഗ്രാമവാസിയല്ലാത്ത ആരോ എഴുതിയിരിക്കുന്നു. ഒഴുകി ഒഴുകി അവസാനം ചരിത്രത്തിൽ അക്ഷരങ്ങളിൽ ഉറങ്ങിയ മറ്റനേകം പുഴകളുടെ കൂട്ടത്തിലേക്ക് ഇഴഞ്ഞ് ഒഴുകകയാണ് ഇന്നും.

6 comments:

മാഹിഷ്മതി said...

അടിയാളർ ആശ്രയിച്ച , കീഴാളർക്ക് അത്താണിയായ , എന്റെ ഗ്രാമത്തിന്റെ ചൊവ്വാപുഴയെക്കുറിച്ച് ആരും അറിഞ്ഞില്ല .കുറുമ്പിക്കും, ചോയിച്ചിക്കും ഒരുപിടി വറ്റായിരുന്നു ചൊവ്വാപ്പുഴ അവരെ

എം പി.ഹാഷിം said...

പ്രിയ മാഹിഷ്‌മതി...... തനിമലയാളത്തില്‍ പോസ്റ്റു ചേര്‍ക്കുന്നത് എങ്ങിനെയെന്ന് പറയാമോ...
"പോസ്റ്റു ചേര്‍ക്കുക"
എന്ന ഒഫ്ഷനില്‍ ഒരുപാട് തവണ ശ്രമിച്ചിട്ടും പോസ്റ്റു ചെയ്യപ്പെടുന്നില്ലല്ലോ? കൃതിയുടെ ലിങ്കാണാവശ്യപ്പെടുന്നത് .......
ബ്ലോഗിനല്ലാതെ കൃതിക്ക് മാത്രം ഒരു ലിങ്ക് ചേര്‍ക്കുന്നതെങ്ങിനെ?
hashimptb@yahoo.com ഇവിടേയ്ക്ക് എഴുതി അറിയിച്ചാല്‍ വളരെ ഉപകാരം.
സ്നേഹം....എം .പി ഹാഷിം

ശ്രീ said...

ആദ്യമായാണ് ചൊവ്വാ പുഴ എന്ന പേര് കേള്‍ക്കുന്നത്.

സബിതാബാല said...

ചൊവ്വാപുഴ ഇപ്പോള്‍ എനിക്കും വായനയുടെ ദാഹശമനിയായി....

smitha adharsh said...

ചൊവ്വാ പുഴയെപ്പറ്റി ഇനിയും,ഇനിയും എഴുതട്ടെ..അങ്ങനെ ആ ജീവന്‍ ദായിനിയെക്കുറിച്ച് എല്ലാവരും അറിയട്ടെ..
അതേയ്..പോസ്റ്റില്‍ കൊടുത്ത 'തേജസ്സ്‌' ന്റെ ആ ലിങ്ക് വര്‍ക്ക്‌ ചെയ്യുന്നില്ലാ ട്ടോ..

ശ്രുതസോമ said...

നമ്മള്‍ കുറുന്തോടി നിവാസികള്‍ക്ക് സ്നേഹപ്രതീകമല്ലേ ചൊവ്വാപ്പുഴ!അവളുടെ ഭാവിയിലാവും ഓരോ കുറുന്തോടിക്കാരനും സ്വന്തം മക്കളെക്കാളേറെ വ്യാകുലപ്പെട്ടിരിക്കുക!
ഇനിയും രചനകള്‍ പ്രതീക്ഷിക്കുന്നു..