ഹാര്‍ഡ് വേര് എഞ്ചിനീറായിരുന്ന അവന്റെ ഹാര്‍ഡ് ഡിസ്കില്‍ കഴക്കൂട്ടത്ത് ഉള്ള സോഫ്റ്റ് വേര് എഞ്ചിനീറായ ജെന്നിയുടെ , സോഫ്റ്റായ മനസ്സു കുടുങ്ങിയത് സത്യം പറഞ്ഞാല്‍ കല്യാണ നിശ്ചയം കഴിഞ്ഞേ ഞാനറിഞ്ഞുള്ളൂ . കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷമായി , പാട്ടു സീനും കഴിഞ്ഞു കുട്ടി ഒന്നായി ഒരു സുന്ദരകുട്ടപ്പന്‍ . അവളും അതായത് കൂട്ടുകാരന്റെ ഭാര്യയും അമ്മായിഅമ്മയും മോനും കൂടി ഇന്നു ഗരീബ് രഥത്തില്‍ കോഴിക്കോട്ടങ്ങാടിയില്‍ വന്നിറങ്ങുന്നു സ്വീകരിക്കാന്‍ ചെല്ലാനാണ് എന്നെയീ കിടന്നു വിളിക്കുന്നത് . ഏതായലും ഉച്ചയുറക്കം നടക്കില്ല പോയേക്കാമെന്നു കരുതി , അവന്റെ അളിയന് കൊണ്ടു വന്ന സ്കോച്ചില്‍ ബാക്കി വല്ലതും തന്നാലോ?
രജീഷിന്റെ ആള്‍ട്ടോവില്‍ ഇറങ്ങുമ്പോള്‍ വൈകുന്നേരത്തെ തുലാവര്‍ഷ പരിപാടികള്‍ തുടങ്ങിയിരുന്നു. ഇടിയും ചാറ്റല്‍ മഴയും കഴിഞ്ഞ് എത്തുമ്പോള്‍ രഥത്തില്‍ നിന്നിറങ്ങി അവരിരുവരും കൂടെ കുഞ്ഞും ഭൂമിയില്‍ നില്‍പ്പുണ്ടായിരുന്നു.
തിരിച്ചുള്ള യാത്രയില്‍ തിര്വാന്ദോരോം കോയിക്കോടു തമ്മിലുള്ള ഫാഷാ പ്രതിസന്ധിയായിരുന്നു ചര്‍ച്ചാവിഷയം. അങ്ങിനെ രജീഷിന്റെ വീട്ടില്‍ റ്റൈക്ക് ഓഫ് ചെയ്യുമ്പോള്‍ തന്നെ ക്രിത്യം പവര്‍ കട്ട് ,എമെര്ജെന്സി ലൈറ്റിന്റെ വെളിച്ചത്തില്‍ രണ്ടാഴ്ച സ്റ്റോക്കായ കൊഞ്ചിക്കല്‍ ആദ്യം രജീഷിന്റെ അമ്മയാണ് തുടങ്ങിയത് ,, ശേഷം ആ ഏഴു മാസക്കാരനെ കസേരയില്‍ ഇരിക്കുകയായിരുന്ന അച്ഛ്നു കൈമാറി.ഈ സമയമത്രയും നമ്മുടെ സുന്ദര കുട്ടപ്പന്റെ ശ്രദ്ദ്ധ മുഴുവന്‍ എമെര്‍ജെന്‍സിക്കു ചുറ്റും നില്ക്കുന്ന മഴപ്പാറ്റകളിലും(ഈയല്) ചെറു പ്രാണികളിലുമായിരുന്നു,അച്ഛന്റെ മുഖത്തു നോക്കൂന്നേയില്ല.
ഒരക്ഷരം മിണ്ടാതെ (ഇവരുടെ വടക്കന്‍ കൊഞ്ചിക്കല്‍ മനസ്സിലാവതെയാണ് മിണ്ടാത്തതെന്ന് എനിക്കും രജീഷിനുമറിയാം) നിന്ന തിര്വാന്തോരം മതറിന്‍ലോ എന്തോ കണ്ടു പിടുത്തം നടത്തിയതു പോലെ ഉച്ചത്തിലങ്ങു കാറി “ദോ അവനാ പക്കീലാ നൊക്കുന്നേ ....ദേ ആ കറുത്ത പക്കിയെ തന്നെ . ദാ നോക്ക്മോനേ നല്ല രസം തന്നേ ആ പക്കീനെ കാണാന്‍ ........ മോന് ആ പക്കിയെ പിടിക്കണോ? അമ്മമ്മ പിടിച്ചു തരട്ടെ.”
ഇതു പറഞ്ഞു തീരുന്ന സമയം തന്നെ നമ്മുടെ രാജന് മാഷ് അതായത് രജീഷിന്റെ പിതാശ്രീ അച്ഛന് ഉടുത്തിരുന്ന കാവി മുണ്ട് നേരയാക്കി കൊണ്ട് ചാടി എഴുനേല്‍ക്കുന്നതും , ഏറ്റവും നിയറസ്റ്റായി നില്ക്കുന്ന എന്റെ അടുത്തേക്ക് കുട്ടിയെ ഏല്പിച്ചതും വളരെ പെട്ടന്നായിരുന്നു. നന്നായി പാവം രജീഷിന്റെ അമ്മ ചായയിടാന്‍ പോയത് ഇല്ലെങ്കില്‍ എന്തൊക്കെ സംഭവിച്ചേനെ.ആ തുലാവര്‍ഷ രാത്രിയിലും രാജന് മാഷ് വിയര്‍ത്തിറങ്ങുന്നത് എമെര്‍ജെന്‍സിയുടെ നേര്‍ത്ത വെട്ടത്തില്‍ കാണാമായിരുന്നു .ഇപ്പോഴും ചിലര്‍ക്ക് കത്തിയിട്ടുണ്ടാവില്ല അല്ലേ? ഞങ്ങ്ടെ നാട്ടില്‍ പക്കി എന്നു പറഞ്ഞാല്‍........................................അല്ലെ വേണ്ട പിന്നൊരിക്കല്‍ പറയാം.നിര്‍ബന്ധമാണെങ്കില്‍ കുറ്റ്യാടിക്കാരന്‍ ഒരു ഡിക്ഷണറി ഉണ്ടാക്കിയിട്ടുണ്ട് ചിലപ്പോള്‍ അതില്‍ കാണുമായിരിക്കും, ഇല്ലെങ്കില്‍ ഒന്നു ആഡ് ചെയ്യുവാന്‍ പറഞ്ഞേക്ക്(കുറ്റ്യാടിക്കാരാ തമാശയയാണേ ബുദ്ധിമുട്ടില്ലെങ്ക്ലില്‍ ചെയ്താല്‍ മതി) അല്ലെങ്കില്‍ എന്റെ ഒരു നാട്ടുകാരനുണ്ട് ഇതില്‍ തന്നെ ശ്രുതസോമ അവനും പറഞ്ഞു തരും സത്യമായിട്ടും.
23 comments:
ഞാനൊരു ചിന്ന പോസ്റ്റ് ഇട്ടിട്ടുണ്ട് .കുറ്റ്യാടിക്കാരെന്റെ സഹായം (ശ്രുത സോമയോട് നേരിട്ടു പറഞ്ഞോളാം) ആവശ്യമുണ്ട് ബുദ്ധിമുട്ടില്ലെങ്കില്‍ മാത്രം......ഒക്കെയൊരു തമാശയാണേ.....വേറൊന്നും തോന്നരുതേ?
മാഷെ..
എന്തായാലും പിന്നെ രാജന്മാഷ് ആ തിരൊന്തരം അമ്മയെ നേരെ നോക്കിട്ടുണ്ടാവില്ലാല്ലെ, ഞാന്‍ ഊഹിക്കുന്ന അര്‍ത്ഥം ആണെങ്കില്‍..!
ആദ്യം മാഹിഷ്മതി അതെന്താണെന്നു പറയൂ മാഷെ..
സുഹൃത്ത് = suhr^th = ആറിനെ(6) ഷിഫ്റ്റ് പിടിച്ച് ഞെക്കിയാല്‍ ^ ഇത് വരും.
മാഹിഷ്...മതീ,
എഴുതൂ, ധാരാളം.
ആശംസകള്‍!
പക്കീ ന്നു വെച്ചാല്‍ പക്ഷീന്നാണോ അര്‍ഥം ?
മാ.മതീ...
അയ്യേ... അത് ഞാന്‍ ഡിക്ഷ്ണറീല് എഴുതില്ല... വേണമെങ്കില്‍ ഒരു ക്ലൂ കൊടുത്തേക്കാം... അത് പോരേ?
കോട്ടയം ഫാഷയില്‍ “മുള്ളണ സൂത്രം”
പോസ്റ്റ് രസായി, കേട്ടോ...
അപ്പൊ ഇത്തിക്കര പക്കി എന്നു പറഞ്ഞാലെന്നാ??
:)
ചിരിപ്പിച്ചു.
ഒപ്പം സുമേഷേട്ടന്റെയൊരു കമന്റ്... ;)
ബൂലോഗരേ,
പക്കിയുടെ അർഥം പറഞ്ഞു
തരാൻ എനിക്കു മനസ്സില്ല..
കാരണം ആ പണി ഏല്പിക്കുന്നതിനു
മുൻപേ എന്നോടൊരു വാക്കു
ചോദിക്കേണ്ടതല്ലേ....?
പക്കിയുടെ അർഥം അന്വേഷിച്ച്
പോകുന്നവരോട് ഒരു വാക്ക്:
“നിങ്ങൾക്കുണ്ടാവുന്ന ധന-മാന-
ഹാനികൾക്ക് ഞാൻ
ഉത്തരവാദിയായിരിക്കുന്നതല്ല.....!!!“
മാഹിഷ്മതീ,
ഉതുപ്പു ചേച്ചിയുടെ ഭാഷയിൽ പറയാം:
ഇലക്ട്രിഫയിങ്ങ് പെർഫോമൻസ്
അക്ഷരപ്പിശാചിനെ സൂക്ഷിക്കണേ..!
‘സർവ്വ ഭാവുകങ്ങളും’
Ente kutyaadee...!!
ho, ithu kazhinja postinekkaal kaduppam thanne.. :-)
മാഷെ,
എന്തായാലും ഡിബേറ്റിനു ഒരു വാക്ക് കിട്ടി - പക്കി!! പക്ഷെ കോഴിക്കോടിനു വടക്ക് ആ വാക്ക് സുപരിചിതമാ കേട്ടോ... എന്തായാലൂം പോസ്റ്റ് നന്നായി. ചിലപ്പോള്‍ കമന്റ്സ് ആയിരിക്കും കൂടുതല്‍ ചിരിക്കാന്‍ വക നല്‍കുക എന്നു തോന്നുന്നു - ഉദാ: കാന്താരിക്കുട്ടിയുടെ ചോദ്യം.... കുറ്റ്യാടിക്കാരന്റെ ക്ലൂ.....etc.
kollam ellavarum ...
അപ്പു,കുഞ്ഞന്‍,കൈതമുള്ള്,കാന്തരിക്കുട്ടി,കുറ്റ്യാടിക്കാരന്‍,സുമേഷ്,ശ്രീ,സ്രുതസോമ ,മടായി,പിരിക്കുട്ടി.,എന്നെ പോലെയുള്ള പുതിയ ബ്ലൊഗ്ഗെഴുത്തുകാരെ ,ഒരുപാട് പ്രോത്സാഹിപ്പിക്കുന്ന നിങ്ങള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.നന്ദി.....
ഈ ഒരു വിഷയ്ം പോസ്റ്റ് ചെയ്യാന്‍ പേടി ഉണ്ടായിരുന്നു വല്ല വിവാദവും ആകുമോ എന്ന് പേടിച്ച് .കഴിഞ്ഞ തവണ ഒരു നിര്‍ദോഷമായ കന്മന്റ് എനിക്ക് വല്ലാത്ത് വിഷമം ഉണ്ടാക്കി വച്ചിരുന്നു.
കന്താരികുട്ടിക്ക് ചേച്ചിയുടെ നിഷ്കളങ്കമായ ചോദ്യം ആദ്യം വല്ലാതെ ചിരി പൊട്ടിച്ചിരുന്നു എനിക്കും പിന്നെ വായിച്ച എന്റെ സുഹൃത്തുക്കള്‍ക്കും .ചേച്ചി ആ വാക്കിന്റെ അര് ത്ഥം കുറ്റ്യാടിക്കരെന്റെ ക്ലൂൂവില് നിന്നും മ നസ്സിലായിരിക്കുമല്ലോ? ഇവിടെ വടക്കന്‍ മലബാറില്‍ മുസ്ലീങ്ങള്‍ ആയിരുന്നു ഈ വാക്ക് കൂടുതലായി ഉപയോഗിച്ചു വന്നത്.ഇപ്പോള്‍ ഈ വാക്ക് ഇല്ലാതായി എന്നു പറയാം.കുട്ടികളുമായി സംവദിക്കുമ്പോള്‍ ചില പ്രായമേറിയവര്‍ ഈ വാക്ക് ഉപയോഗിക്കുന്നത് ഇപ്പോഴും ചിലപ്പോള്‍ കേള്‍ക്കാം.ഉപരി പഠനാര്‍ത്ഥം കൊല്ലത്ത് വന്നപ്പോള്‍ പറ്റിയ ഒരബദ്ധമാണ് ഇതെഴുതാന്‍ വര്‍ഷള്‍ക്ക് ശേഷം എന്നെ പ്രേരിപ്പിച്ചത്. നല്ലതു മാത്രം മനസ്സില്‍ വിചാരിച്ചു കൊണ്ട്...................
ഹഹഹ് മാഹിഷ്മതി കൊള്ളാം... ഹഹ
കഥയിലെ ഡയലോഗ് കഴിഞ്ഞുള്ള വിവരണം കണ്ടപ്പോഴെ മനസ്സിലായി സംഗതി എന്താണെന്ന്. എന്നാലുമെന്റെ മാഹി.... :)
നന്നായി
നന്ദന്/നന്ദപര്‍വ്വം
ഇതുപോലൊരബദ്ധം എനിയ്ക്കും കൂട്ടുകാരനും ഉണ്ടായി. കോഴിക്കോട്ടുനിന്നും വന്ന ഒരു ബന്ധു മകൾക്കു വന്ന ഒരു കല്യാണാലോചനയെക്കുറിച്ചു വിവരിക്കുകയായിരുന്നു. ‘ഓൻ നല്ല കുണ്ടനാ’ എന്നു കേട്ടപ്പോൾ ഞങ്ങൾ അന്യോന്യം നോക്കി. വീണ്ടും ചെറുക്കന്റെ ജോലി കുടുബം എന്നീ കാര്യങ്ങൾ പറഞ്ഞപ്പോഴാണ് ഇത് ഏത് കുണ്ടാനാണെന്ന് മനസ്സിലായത്.
കടലാസ് മടക്കി ഉണ്ടാക്കുന്ന റോക്കറ്റുകള്‍ക്കു എന്റെ നാട്ടില്‍ പക്കി എന്നു പറയാറുണ്ട്. ഇതിപ്പോ..
കോട്ടയത്തെ പഴയ ഒരു കോളെജ് പ്രിന്‍സിപ്പാളിന്റെ ഇരട്ടപ്പേരു പക്കിയപ്പന് എന്നായിരുന്നു!!!
കുറ്റ്യാടിക്കാരന്‍,ശ്രുതസോമ,സുമേഷ്,പിരിക്കുട്ടി,ശ്രീ,ബി.എസ്സ്.മടായി,നന്ദകുമാര്‍ ,പാര്ത്ഥന്..............നന്ദി
മോന് അവധിക്കു വരും മുന്നെ ഒരു പെണ്ണ് കണാന്‍ കോട്ടയത്തെ അച്ചായനും അളിയന്നും കൂടി തിരന്തോരത്തെത്തി ചെന്നയുടനെ കടുത്ത ചെങ്കല്ലു നിറത്തിലെ ദ്രാവകം ഗ്ലാസ്സില്‍ കൊണ്ടു വച്ചു അച്ചായന് കുറച്ചൂ നേരമായിട്ടും കുടിക്കാഞ്ഞപ്പോള് തിരന്തോരത്തെ അച്ഛന് പറഞ്ഞു “കുടിക്കിയ് വെള്ളങ്ങള് കുടിക്കിയ് ” അച്ചായന് ഒരുക്കവിള് വായിലാക്കിയപ്പോഴ്
ബാക്കി “വ്വോ യവിടത്തെ അപ്പികള് കലക്കിയ വെള്ളങ്ങള് തന്നെ കുടിക്കീം”..കോട്ടയംകാരന് അപ്പി കലക്കിയ വെള്ളം ! ഓക്കാനിച്ചോണ്ട് മുറ്റത്തോട്ട് അയാള്‍ ഒരു ചാട്ടം .....
അപ്പി കോട്ടയത്ത് അമേദ്യവും
തിരന്തോരത്ത് കുട്ടിയും!!
“ദോ അവനാ പക്കീലാ നൊക്കുന്നേ ....ദേ ആ കറുത്ത പക്കിയെ തന്നെ . ദാ നോക്ക്മോനേ നല്ല രസം തന്നേ ആ പക്കീനെ കാണാന്‍ ........ മോന് ആ പക്കിയെ പിടിക്കണോ? അമ്മമ്മ പിടിച്ചു തരട്ടെ.”
ഇതു പറഞ്ഞു തീരുന്ന സമയം തന്നെ നമ്മുടെ രാജന് മാഷ് അതായത് രജീഷിന്റെ പിതാശ്രീ അച്ഛന് ഉടുത്തിരുന്ന കാവി മുണ്ട് നേരയാക്കി കൊണ്ട് ചാടി എഴുനേല്‍ക്കുന്നതും , ഏറ്റവും നിയറസ്റ്റായി നില്ക്കുന്ന എന്റെ അടുത്തേക്ക് കുട്ടിയെ ഏല്പിച്ചതും വളരെ പെട്ടന്നായിരുന്നു.
വായിച്ചു ചിരിച്ചു രസിച്ചിട്ടു ദിവസം കുറച്ചായി എന്തോ കമന്റിടാന്‍ മറന്നു.
നന്നായിരിക്കുന്നു...പിന്നെ രാവിലെ പരശുറാമിന് പോകുന്ന മാഷന്മാരിലോരാളാണെന്കില്
നമ്മള് ചിലപ്പോള്‍ കണ്ടിട്ടുണ്ടാവും...
ഇവിടെ വരാനും വൈകിപ്പോയി..എന്നാലും,ആ കറുത്ത പക്കി..കലക്കി..
നല്ല പോസ്റ്റ് ചിരിച്ചു കേട്ടോ.
എന്റെ പോസ്റ്റിലെ ആദ്യകമന്റുകാരനു ഒരായിരം നന്ദി. പിന്നെ എഴുത്ത് രസമാകുന്നുണ്ട് കേട്ടോ.
മാഹിഷ്മതി,
നമ്മള് നാട്ടുകാരാണല്ലേ,
പോസ്റ്റ് വായിച്ചു,
ഉമ്പാച്ചി@ജിമെയിലില്‍ ഒന്ന്
മിണ്ട്, നമുക്ക് വല്ലതും പറഞ്ഞോണ്ടിരിക്കാം.
രസകരമായ വിവരണം.ഇനിയുമെഴുതുക.
മാഹിഷ്മതി,
അങ്ങനെ നാനൊരു നാട്ടുകാരനെ കണ്ടുപിടിച്ചു....
Post a Comment