Friday, September 19, 2008

കോപ്പ്‌,...അഥവാ..........

വെട്ടിൽ പീടികക്കാരുടെ ഭാഷയിൽ പറഞ്ഞാൽ കൊള്ളിനു കൈതച്ചക്ക പോലെയും പൂവനു പൂ പോലെയുമലങ്കാരമായി വസിച്ചുകൊണ്ടിരുന്ന സമയത്ത്‌ ശശീന്ദ്രൻ മാഷ്‌ പണ്ട്‌ ചായക്കടയുടെ മുകളിൽ പാരൽ കോളെജ്‌ തുടങ്ങിയ്‌ പോലെ തിരുവിതാംകൂറിൽ ടി.റ്റി.സി തുടങ്ങുമെന്നോ, തുടങ്ങിയാൽ തന്നെ ഞാൻ പോവുമെന്നൊ ,പൊയാൽ തന്നെ ഞാൻ ജയിക്കുമെന്നൊ പാവം വെട്ടിൽ പീടിക നിഷ്കളങ്കർ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല,....ഈ ഞാനും .


ട്രയിനിങ്ങും, പരീക്ഷയും കഴിഞ്ഞ്‌ നാട്ടിൽ പിന്നെ അമ്മയുടെ പീ എഫിൽ നിന്നും, എൽ.ഐ.സിയിൽ നിന്നും ലോണെടുത്ത്‌ ബുക്ക്‌ ചെയ്ത സ്കൂൾ കാണുമ്പോഴൊക്കെ വയറ്റിൽ നിന്നൊരു തീ ഇങ്ങനെ മേലോട്ട്‌ വരുന്ന അസുഖം തുടങ്ങി(ഗ്യാസാണെന്നു കൂട്ടുകാർ പറഞ്ഞെങ്കിലും വിശ്വാസം വന്നില്ലപരീക്ഷ ഗ്യാസാവുമോന്നു പേടി) പേടി കൂടി കോട്ടൂരും പടിയൂരും കഴിഞ്ഞ്‌ സകല കവടി ധാരികളും വിജയം ഉറപ്പുവരുത്തിയിട്ടും, സംശയം മാറാതെ നാട്ടിലെ ഏക മുരുക ഗ്രൂപ്പ്‌ വക്തവായ ചന്ദ്രൻ മാഷെയും കൂട്ടി അവസാനം പരപ്പനങ്ങാടി വരെ പോയി സംശയ നിവൃത്തി വരുത്തിയെങ്കിലും ,റിസൽട്ടു വന്നതിനു ശേഷമേ എന്റെ ശരീരത്തിൽ ഫാറ്റും കൊളസ്റ്റ്രോളും കേറിയുള്ളൂ. ഞാൻ ജയിച്ചു എന്ന പരമാർത്ഥം ഉൾകൊള്ളാൻ പാവം എന്റെ മനസ്സും ,വെട്ടിൽ പീടിക നിഷ്കളങ്കരും വല്ലാതെ അങ്ങു ബുദ്ധിമുട്ടി .


ഒരു അദ്ധ്യാപഹയനാവാൻ സകല ഒരുക്കങ്ങളും തുടങ്ങി ആദ്യമായി തിരുവിതാംകൂറിൽ നിന്നു പഠിച്ച സകല തെറികളും ഡെസ്കുടോപ്പിൽ നിന്നും ഡിലീറ്റു ചെൂതു .എന്നാലും ചില ചക്കര പഞ്ചാര കുട്ടൻ മാരുടെ കാര്യം പറച്ചിൽ കേൾക്കുമ്പോൾ റീ സൈക്കിൾ ബിന്നിൽ നിന്നൊരു തികട്ടി വരവാണു,കാര്യം അമ്മയുടെ ശത്രു സംഹാരപൂജയുടെ ഫലം കൊണ്ട്‌ ഇതുവരെ ഒന്നും ഔട്ട്‌ പുട്ട്‌ ആയിട്ടില്ല, പണിയും പോയിട്ടില്ല.അങ്ങിനെയങ്ങു ആ തെരികളെ കുറ്റം പറയാനും പറ്റില്ല .കാരണം ഒരു കഷ്ടകാലത്തു എന്നെ സഹായിച്ച്ട്ടുണ്ട്‌.
സ്കൂളിൽ കൊടുക്കാൻ കാശ്‌ തികയില്ലെന്നു പറഞ്ഞപ്പോൾ തന്നെ ട്രിവാൻഡ്രം ഡൗറിയും സ്വപ്നം കണ്ട്‌ ഒരു ചെല്ലക്കിളിയെയും കല്യാണം കഴിച്ച്‌ .ഭാര്യയെ ബഡേരാ(വടകര)ഭാഷയും പഠിപ്പിക്കുന്ന സമയത്താണു` മാണിക്കേടത്തിയുടെ വരവു. :"ഉയീ ന്റെ മോളെ ഇനിക്കെന്നെ തിരിഞ്ഞിക്കോ മോളെ ആന്തു പറയാനാ ഒാൻ എല്ലാം പറഞ്ഞിക്കുണ്ടാവൂലെ" *1 (എന്റെ മോളെ എന്നെ മനസ്സിലായിക്കൊ അതെന്തു പറയാനാ എല്ലാം അവൻ അതായത്‌ ഞാൻ പറഞ്ഞിട്ടുണ്ടാവില്ലെ. )എന്റെ ബ്ലൊഗ്ഗർ മാരെ തനി ബഡേര ഭാഷയിൽ ഞാൻ പറയട്ടെ,എന്റെ ചെല്ലക്കിളി ഇതുവരെ ഒരു ജീവിയുടെ മുന്നിലും ഇങ്ങെനെ നിന്നിട്ടുണ്ടാവില്ല .

വീട്ടിൽ സഹായിയായിക്കൂടിയ മണിക്ക്യേടത്തിയുടെ ആവശ്യങ്ങൾ ഇറാന്റെ വാതകക്കുഴലു പോലെ നീണ്ടു പോവാൻ തുടങ്ങിയതോടെ കഷ്ടത്തിലായതു ഞാനാണു .അപ്പ്രൂവൽ ആകാത്തതിനാൽ അമ്മയുടെ കാരുണ്യവും അൽപ്പ സ്വൽപ്പം ട്യൂഷനും കൊണ്ട്‌ ജീവിച്ചു പോകുന്ന എനിക്ക്‌ മാണിക്ക്യേടത്തിയുടെ ആവശ്യങ്ങൾ സിനിമക്കിടയിലെ മൂത്ര ശങ്ക പോലെ അസ്വാരസ്യമായി .എങ്കിലും ഞാനും അമ്മയും പോയൽ പിന്നെ അവൾക്കൊരു കൂട്ടവുമല്ലൊ എന്നും, കൂടാതെ ദേവ ഭാഷയായ വടകരഭാഷയിൽ വേറെ ട്യൂഷൻ വേണ്ടല്ലൊ എന്നു കരുതി സഹിച്ചിരിക്കുകയായിരുന്നു.മാണിക്ക്യേടത്തിയുടെ മകളുടെ മോൻ ഏത്തപ്പഴം അടുപ്പിൽ വെച്ച്‌ ചുട്ടത്‌ പോലെയുള്ള ഷിജീഷ്‌ കുമാ റിനു എന്റെ ബൈക്ക്‌ ചോദിക്കാതെ എടുക്കാം എന്നു നിയമമുണ്ടാക്കികളഞ്ഞു,ഈ മഹിളാ രത്നം.


കാര്യങ്ങൾ ഇങ്ങനെ പോവുമ്പോൾ ശമ്പളം കിട്ടി,കിട്ടി എന്നല്ല കടങ്ങളെല്ലാം വീട്ടി ഒന്നും കിട്ടിയില്ല എന്നു വേണം പറയാൻ ,കുടിശ്ശിക ശമ്പളം കിട്ടിയാൽ ഊട്ടി ടൂർ എന്നു നിനച്ച ഭാര്യാ ശ്രീ ക്കു കൊടുക്കാൻ ഒരു സിനിമാ ടിക്കറ്റ്‌ മാത്രമെ ഒാഫർ ചെയ്യാനെനിക്കു കഴിഞ്ഞുള്ളൂ,ചവിട്ടി തുള്ളി പോയ ഭാര്യ നിമിഷാർദ്ധത്തിൽ തിരിച്ചു വന്നു .ഒറ്റ ഡിമാന്റ്‌ മാണിക്ക്യേടത്തിയെയും സിനിമക്കു കൊണ്ടു പോകണം കാര്യം അവരോടുള്ള സ്നേഹം കൊണ്ടല്ല എന്നൊടുള്ള ദേഷ്യം കൊണ്ടണെന്നും പറയാൻ പറ്റില്ല ക്രൂരമായ പ്രതികാരം മാത്രം കാരണം എനിക്കിങ്ങനത്തെ പഴം പുരാണങ്ങളെ ടൗണിലേക്കു കൊണ്ടുപോവുന്നതു പോയിട്ട്‌ കണ്ടാൽ മിണ്ടുന്നതു പോലുമിഷ്ടമല്ല എന്നറിയാം പ്രതേകിച്ചും ബാബുവിന്റെ കൂടെ കൊട്ടിയൂരിൽ പോയ കഥ കേട്ടതു മുതൽ.കാര്യം ഏതായാലും പെട്ടതു തന്നെ ,എതിർത്തൊന്നും പറയാനും പറ്റില്ല ഡൗറി കിട്ടിയ 41 പവൻ വിറ്റു കിട്ടിയ മൂന്നു ലക്ഷവും കൊടുത്താണു മാനേജർക്കു 6 ലക്ഷം കൊടുത്തതു, തിരിച്ചു ചോദിച്ചാലൊ ചുമ്മാ ഒരു ഭയം അല്ല പരിഭ്രമം.മൗനം വിദ്വാനും വിഢിക്കും ഭൂഷണം.ഏതായാലും നാണം കെടാൻ ഒരുങ്ങാൻ തുടങ്ങിയ നേരം തികച്ചും അപ്രതീക്ഷിതമായി ദാരികവധം കഴിഞ്ഞ കാളിയെ പോലെ ഭാര്യാശ്രീ തിരിച്ചു വരുന്നു കാര്യം എന്താണെന്നു ചോദിച്ചപ്പൊൾ ഒറ്റ മറുപടി,"അട്ടയെ പിടിച്ചു മെത്തയിൽ കിടത്തരുതെന്ന് എനിക്കു മനസ്സിലായി" സംഭവത്തിന്റെ നിജ സ്ഥിതി അറിയാൻ പുറകുവശത്തേക്കു ചെന്ന എനിക്കു കാണാൻ കഴിഞ്ഞത്‌ കുറെ തിരുവിതം തെറിയുടെ അവശിഷ്ടങ്ങൾ കിടന്നു മങ്ങിയ മുഖവുമായി കരയുന്ന മാണിക്യേടത്തിയെ ആണു ,എന്നെ കണ്ട ഉടനെ മാണിക്ക്യേടത്തിയുടെ കണ്ണിൽ നിന്നും കഴിഞ്ഞ മഴക്കാലത്ത്‌ പെയ്ത മഴ പോലെ വെള്ളം കുടു കുടെ ചാടിക്കൊണ്ട്‌ ഇങ്ങനെ മൊഴിഞ്ഞു "ഉയീ എന്റെ മോനെ ഞാനൊന്നും പറഞ്ഞിക്കില്ല മോനെ.സിലിമക്ക്‌ പോരുന്നോ എന്നു ചോയിച്ച്‌ എനക്കെന്താ പൂതില്ലാഞ്ഞിട്ടാ ,ഞാൻ പറഞ്ഞ്‌ മടത്തിലെ കമലാഷീന്റെ മോളെ "കോപ്പിനു " പോണെന്ന് എന്തിനാന്ന് ഓൾ ഒന്നൂടെ ചോയിച്ചപ്പൊ " കോപ്പിന്ന് കോപ്പിന്ന് .... കോപ്പ്‌..... കോപ്പ്‌ കോപ്പ്‌...കോപ്പിന്ന്..." ഇതാ ഞാൻ പറഞ്ഞിക്കുള്ളൂ മോനെ അയിനോളെന്തല്ലാ എന്നെ പറഞ്ഞേന്നെനെക്കൊന്നും തിരിഞ്ഞിക്കില്ല " നന്നായി മാണിക്ക്യേടത്തി അതൊക്കെ മനസ്സിലായിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഈ പ്രായത്തിന്ന് അതൊന്നും താങ്ങാന്‍ശേഷിയുണ്ടാവില്ല (അത്ര വിശേഷമാണല്ലോ തിരുവിതാംകൂർ തെറികൾ)ഞാൻ മനസ്സിൽ പറഞ്ഞു.വിശദീകരിക്കാൻ ഞാനും പോയില്ല ,കാര്യം ഏതായാലും ആ സംഭവത്തിനു ശേഷം മാണിക്ക്യേടത്തി വീട്ടിൽ വർAറില്ല അതുകൊണ്ട്‌ എനിക്കെന്തു ഗുണം എന്നു നിങ്ങൽ ആലോചിക്കുന്നുണ്ടാവും ഇല്ലെ ഗുണമുണ്ടല്ലോ? കഴിഞ്ഞ മാസം നടന്ന ഈ സംഭവത്തിനു ശേഷം ഞാൻ കെ.എസ്‌.എഫിയിലൊരു ചിട്ടിക്കു ചേർന്നു മാസം രണ്ടായിരം രൂപ.എനിയും ചില തെക്കൻ ബ്ലൊഗന്മാർക്ക്‌ കാര്യം മനസ്സിലായിട്ടുണ്ടാവില്ല,എന്നാൽ പറയട്ടെ സ്വകാര്യമാണു ഞങ്ങടെ നാട്ടിൽ കല്യാണത്തിനു (വിവാഹം)പൊതുവെ ഓൾഡ്‌ ഗുഡ്സ്‌ പ്രയോഗിക്കുക കോപ്പെന്നും പൊടോരി(പുടമുറി) എന്നുമൊക്കെയാണെടൊ........ശ്രീ പത്മനാഭ ദാസന്മാരെ.

11 comments:

Appu Adyakshari said...

ഹ..ഹ..ഹ...
ബിജേഷ്, എഴുതിത്തുടങ്ങിയതും തകര്‍ക്കുവാണല്ലോ.. !! പുതിയൊരു പ്രയോഗവും പഠിച്ചു.

ഇനിയും ഇതുപോലെയുള്ള അനുഭവങ്ങള്‍ എഴുതൂ.

കുഞ്ഞന്‍ said...

അമ്പാടി മാഷെ..

രസകരമായ ശൈലീ..

പാവം മാണിക്ക്യേടത്തി...

വാമ ഭാഗത്തേയും പാവം എന്നുപറഞ്ഞാല്‍ കുഴപ്പമാവില്ലല്ലൊ, അവരും പാവം, ന്നാല്‍ ഇതൊക്കെ അറിയാമായിരുന്നിട്ടും പറയാതിരുന്ന നിങ്ങളൊരു ഫീകരന്‍ തന്നെ..!

പിന്നെ ഒന്നുകൂടി ഖണ്ഡിക തിരിച്ചെഴുതിയാല്‍ വായിക്കാന്‍ സുഖം കൂടുതലായേനെ എന്നൊരു അഭിപ്രായവും ഇല്ലാതില്ല.

ശ്രീ said...

എഴുത്ത് കൊള്ളാം. അക്ഷരത്തെറ്റുകള്‍ കുറച്ചു കൂടി ശ്രദ്ധിയ്ക്കണേ...

Anonymous said...

ഉഗ്രനായിട്ടുണ്ട്.എഴുതിയെഴുതി വലിയൊരു എഴുത്തച്ഛനായി മാറട്ടെ എന്നാശംസിക്കുന്നു

smitha adharsh said...

മാണിക്യം ചേച്ചിയും,ഭാര്യയും കലക്കി കളഞ്ഞല്ലോ...മാഷേ!!
കൂടെ,മാഷും...

കുറ്റ്യാടിക്കാരന്‍|Suhair said...

അല്ലേങ്കിലും ഞമ്മള് പറേന്നതൊന്നും എല്ലാരിക്കും തിരിയോല...

Sherlock said...

രസ്സായിരിക്കുന്നു എഴുത്ത്...:) ഒരു വിശാലമനസ്കന്‍ ശൈലി ഫീല്‍ ചെയ്തു

qw_er_ty

Anonymous said...
This comment has been removed by the author.
ശ്രുതസോമ said...

മറുമൊഴിയിലെ കമെന്റുകൾ വായിക്കുകയായിരുന്നു....
ഒരു കാര്യം മനസ്സിലായി... പടലപ്പിണക്കവും കുതികാല് വെട്ടും എവിടെയുമുണ്ട്..........ഇവിടെയും
പിന്നെ അടുത്ത രചന ആയൊ?
ഞങ്ങൾ കാത്തിരിക്കുന്നു..
വേഡ് വെരിഫിക്കേഷൻ മാറ്റരുത് എന്നാണ് എല്ലാവരും പറയുന്നത്.....

പിരിക്കുട്ടി said...

ente"thalir vilral thhovalinte"
comment kandu vannatha...
aa pranayathinte ormakal koodi ezhuthoo....

"enikkum orupadu ormakal tharunnundu aa ganam"
hum

nandakumar said...

:) ഹ നന്നായിരിക്ക്കുന്നു. നല്ല അവതരണ രീതിയും. തുടരട്ടെ...കലക്കട്ടെ....

നന്ദന്‍-നന്ദപര്‍വ്വം