തെക്ക് ദേശത്തെങ്ങോ നിന്ന് വടകര ഗവണ്മെന്റ്
ആശുപത്രിയിൽ സ്ഥലം മാറി വന്നതും താമസം ഞങ്ങളുടെ സ്വച്ഛന്ദ
സുന്ദരമായ വെട്ടിൽ പീടികയിൽ ആയതിനും ശേഷമാണ് ഗ്രാമീണർ
തപാലിൽ ഹോമിയോപ്പതി പാസ്സായി പച്ചവെള്ളവും, പഞ്ചാര മുട്ടായി
യും കൊടുത്ത് പ്രാക്ടീസ് ചെയ്യുന്ന കൂമൻ കുമാരനെ ജനം തള്ളി
പറഞ്ഞത്. ഗൈനക്കോളജി വിദഗ്ദനാണേലും കാലൊടിഞ്ഞ
കണ്ണനും, ചൊറിപിടിച്ച ശാന്തേടെ മോനെയും, മൂലക്കുരു ഉള്ള കൃഷ്ണ
ക്കുറുപ്പിനും അഭയം കോശി ഡോക്ടറായിരുന്നു . വെളുത്ത് തുടുത്ത
മുഖവും അല്പം ചുവന്ന ചുരുണ്ട മു ടികളുമുള്ള ഡോക്ടറെ കാണുമ്പോൾ
തന്നെ പകുതി ആശ്വാസം വെട്ടിൽ പീടികയിലെ രോഗികൾക്കുണ്ടായിരുന്നു. പതിഞ്ഞ ശബ്ദത്തിൽ ഒരുക്കിയെടുക്കുന്ന വാക്കുകൾ മാത്രം ഒട്ടൊരു അകലം പാലിച്ചുസംസാരിക്കുന്ന ഡോക്ടർ അമ്പാടിയിൽ കണ്ണെനെന്ന പോലെ
വസിച്ചു വന്നു. വെട്ടിൽ പീടികയിലെ വിവാഹിതരായ പെണ്ണുങ്ങൾ
ഗർഭാലസ്യത്തിൽ കിടക്കുമ്പോൾ ഇങ്ങനെ തപിച്ചിരുന്നു “ ന്റെ ”
കുട്ടിച്ചാത്താ “ ന്റെ” കുട്ടിക്ക് കോശി ഡോക്ടറുടെ നെറം കൊടുക്കണേ?. പ്രായം കൂടുന്തോറും സൌന്ദര്യം കൂടി വരുന്ന മമ്മൂട്ടിയെ പോലെ കോശി ഡോക്ടർ ഈ എൺപത്തിഅഞ്ചിലും സുന്ദരൻ. സൌന്ദര്യം മാത്രമല്ല സ്വഭാവ ശുദ്ദിയിലും പെരു മാറ്റത്തിലും ഒരു പണത്തൂക്കം പോലും കുറ്റം കണ്ടുപിടിക്കില്ല
വായിൽ വിരൽ വച്ചാൽ കടിക്കാത്ത പ്രകൃതം. എന്നാൽ എന്നാൽ ഒരിക്കൽ ആ പതിവു തെറ്റി.
ഗ്രാമത്തിലെ പെരും തച്ചനാണ് കേശവൻ ആശാരി
അറത്തു കെട്ട് (മേൽക്കൂര) തറയിൽ വച്ച് പണിത് ഭിത്തിയിൽ കയറ്റിയാൽ ഒരു മില്ലി പോലും വ്യത്യാസമുണ്ടാവില്ല അതാണ്കേശവൻ ആശാരിയുടെ തച്ചു ശാസ്ത്രം. കൂടാതെ അക്ഷരശ്ലോകം, കവിതാ രചന എന്നിവയിൽ തല്പരൻ . പിന്നെഒന്നു കൂടിയുണ്ട് എന്താണെന്ന് ചോദിച്ചാൽ ഉണ്ണികളെ ഉണ്ടാ-ക്കൽ ‘ഏയ് ’ മരം കൊണ്ടല്ല ശരിക്കും. മൂത്ത മകൻ ദാസനു35ഉം ഏറ്റവും ഇളയവനു 6 ഉം വയസ്സ്. ഇപ്പോൾ ഏകദേശംകാര്യം മനസ്സിലായിക്കാണുമല്ലോ? ഏതു വീട്ടിൽ ജോലിക്ക്പോയാലും ഉച്ചക്ക് ഉണ്ണണമെങ്കിൽ മീനില്ലെങ്കിൽ അറ്റ് ലീസ്റ്റ്ഉണക്ക മീനെങ്കിലും വേണം. ചായ വേണ്ട കാപ്പി മതി ഇന്നത്തെ പോലെ തന്നെ അന്നും ആശാരിമാരുടെ ദൌർലഭ്യം കാരണം പാവം ഗ്രാമ വാസികൾ എല്ലാം സഹിച്ചിരുന്നു.ഊണിനു മീനില്ലാതെ മുടങ്ങിപ്പോയ അനവധി മേൽക്കൂരകൾ ഇന്നുംകാണാം വെട്ടിൽ പീടികയിൽ. ഇത്രയും ആയ സ്ഥിതിക്ക് നിങ്ങൾക്ക് ന്യായമായ സംശയം തോന്നാം കോശി ഡോക്ടറും
കേശവൻ ആശരിയും തമ്മിലെന്തു ബന്ഡം? പറയാം.
കേശവനു നിലവിൽ മക്കൾ ആറായതിൽ
അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ലെന്നാണു സംസാരം. അതിനുകാരണക്കാരൻ ഹനുമാൻ ബാലനാണു. മാന്യ ജനങ്ങൾ തെറ്റി -ദ്ധരിക്കരുത് ബാലന്റെ സോമരസമാണ് കാരണക്കാരൻ. ഈ നിയന്ദ്രണം വിടലിന്റെ കാര്യം മൂലം കേശവന്റെ ഭാര്യ ഒന്നിടവിട്ട വർഷങ്ങളിൽ അനുഭവിച്ചു പോന്നു. എന്നാൽ നിങ്ങ-ൾക്കു തോന്നും ഏതെങ്കിലും ഒരു പ്രസവാന്ത്യത്തിൽ പ്രസവം നിർത്തുന്ന ഓപ്പറേഷൻ ചെയ്താൽ പോരെ എന്ന്. പോര കാര-
ണം പ്രണയിച്ചു കല്യാണം കഴിച്ച നമ്മുടെ കഥാ നായകനു ഭാര്യയുടെ ചാരിത്ര്യ പ്യൂരിറ്റിയിൽ ഉള്ള വിശ്വാസം കൊണ്ട് അതുമാത്രം നമ്മുടെ തച്ചൻ സമ്മതിച്ചില്ല.
എൺപതുകളുടെ പകുതി കുടുമ്പാസൂത്രണം
കൊടുമ്പിരി കൊള്ളുന്ന സമയം. പുരുഷ പ്രജകളെ പിടിച്ച്വരി ഉടക്കുന്ന കാലം. വാഷിങ്ങ് മിഷ്യന്റെ ഓണക്കാല പരസ്യംപോലെ ഓഫർ സൂത്രണം ചെയ്യുന്ന ആണിനു ഒരു പ്ലാസ്റ്റിക്ക്ബക്കറ്റ് ഫ്രീ. ആൺ കുടുമ്പാസൂത്രണത്തിന്റെയും ഓഫറിന്റെകാര്യം ഗൈനക്കോളജി ഡോക്ടർ പാവം ഗ്രാമ വാസികളെ അറിയി-ക്കുകയും സൂത്രണത്തിനു നിർബൻഡിക്കുകയും ചെയ്തു.വെട്ടിൽ പീടികയിലെ ബുദ്ധി ജീവികൾ ബക്കറ്റും കുടുമ്പാസൂത്രണവുംതമ്മിലുള്ള ബൻഡം ആലോചിച്ചു ദിനേശ് ബീഡി ആഞ്ഞു വലിച്ചു.തന്റെ കൊളന്തയുടെ കരപ്പൻ കാണിക്കാൻ ഡോക്ടറുടെ അടുത്ത് വന്ന നമ്മുടെ തച്ചുശാസ്ത്ര വിദഗ്ദൻ കാര്യം അറിയുന്നത്.ഇതില്പരം ആനന്ദം മറ്റൊന്നുണ്ടോ? ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ പറ്റിയ മാർഗ്ഗം. കോശി ഡോക്ടറുടെനേതൃത്ത്വത്തിൽ സൂത്രണം ചെയ്ത് കേശവൻ നീല ബക്കറ്റുമായിപന്ത്രണ്ടേ കാലിന്റെ “ലക്ഷ്മണ” യിൽ ഇറങ്ങി, കൂടെ കൊയ്യാ-യി കണാരനും ഗോവിന്ദൻ അടിയോടിയും. ബസ്സിറങ്ങി തോട്ടുവരമ്പത്തു കൂടി ബക്കറ്റും തൂക്കി പിടിച്ചുള്ള കിഴക്കുംഭാഗത്തേക്കുള്ള നടത്തം കണ്ടാൽ ആരും വിചാരിച്ചു പോകും ഇവർസൂത്രണത്തിന്റെ ബ്രാൻഡ് അംബാസഡർമാരാണെന്ന്.
തൂണൂറക്കുന്നിലെ മല വെള്ളം രണ്ടു വർഷം വലിയതോട്ടിൽ കൂടി ഒലിച്ച് ചൊവ്വാപുഴയിൽ എത്തി. കേശവൻ പിന്നെയുംവാറ്റു ചാരായം കുടിച്ചു, തച്ചു ശാസ്ത്ര വിധി പ്രകാരം കോട്ട കൊത്തളങ്ങൾ പണിതു. ഒരു ചക്കക്കാലം കേശവ പത്നി മാണിക്യം അതി രാവിലെ എണീറ്റ് ഛർദ്ദി തുടങ്ങി. രണ്ടു വർഷം മുൻപായിരുന്നെങ്കിൽ കേശവനു പ്രഷർ കൂടിയേനെ ഇതിപ്പോസൂത്രണത്തിന്റെ ബലമുണ്ടല്ലോ?. കേശവന്റെ മധ്യമ പുത്രി ജീരകവെള്ളം കൊടുത്ത് തൽക്കാലം ഛർദ്ദി മാറ്റിയെങ്കിലും മീനത്തിലെതാലപ്പൊലിക്കു മുൻപ് മാണിക്യം ഇരട്ട പെറ്റു, രണ്ടു “ തച്ചന്മാർ ”കേശവൻ ആശാരിയുടെ തനി ഫോട്ടോ സ്റ്റാറ്റ് കോപ്പി താലപ്പൊലിക്കു വന്ന അയൽ ഗ്രാമത്തിലെ പുരുഷാരവും, മഹിള മണികളും സൂത്രണം ചെയ്തിട്ടും പെരും തച്ച ഭാര്യ പെറ്റത് അറിഞ്ഞത് താലപ്പൊലിക്ക് കൊഴുപ്പ് കൂട്ടി. ഗ്രാമ റേഡിയോ സ്റ്റേഷനായ ഗോപാലൻ അടിയോടി പ്രത്യേക ബുള്ളറ്റിൻ ഇറക്കിഇത് ആഘോഷിച്ചു. മെഡിക്കൽ കോളേജിൽ നിന്നും പ്രസവംകഴിഞ്ഞ് വീട്ടിലെത്തിയ മാണിക്യത്തിന്റെ അടുത്ത് നിന്ന് നേരെഹനുമാൻ ബാലന്റെവീട്ടിലെത്തി റീ- ചാർജ്ജ് ചെയ്ത തച്ചൻവളരെ വികാര ഭരിതനായി വെട്ടിൽ പീടികക്കാർ ഇന്നേവരെ കേൾക്കാത്ത അവരുടെ നിഖണ്ഡുവിലില്ലാത്ത പദങ്ങളാൽ ഡോക്ടറെതെറിയാൽ അഭിഷേകം ചെയ്യുന്നത് ഞങ്ങൾ ഗ്രമീണ നിഷ്കള-ങ്കതയോടെ കേട്ടുനിന്നു. ഡോക്ടറുടെ തുടുത്ത കവിൾ ആദ്യ-മായി ദേഷ്യം കൊണ്ടു ചുവന്നു. നേരമൊട്ടു കഴിഞ്ഞും നിർത്താത്തനമ്മുടെ പെരും തച്ചനെ നോക്കി പതിവു ശൈലിയിൽ അളന്നുമുറിച്ച വാക്കുകളാൽ ഇങ്ങനെ പറഞ്ഞു.
“ കേശവാ ഞാൻ നിനക്കു മാത്രമേ കുടുംബാസൂത്രണ
ശസ്ത്രക്രിയ ചെയ്തുള്ളൂ നിന്റെ അയൽവക്കക്കാർക്കും
ചെയ്തിട്ടില്ല. ”
ഭൂലോകത്ത് ഞാൻ ആരുമല്ല എന്ന വിശ്വാസം ഉൾകൊണ്ട് തന്നെ
പറയട്ടെ ഇത് എന്റെ വാർഷിക പോസ്റ്റ് ആണ്. മാതൃഭൂമി ആഴ്ചപതിപ്പിൽ നിന്നാണ് ആദ്യമായി ഭൂലൊകത്തെ പറ്റി അറിയുന്നത്
പിന്നെയും ഒരുപാട് കാത്തിരുന്നു ഒരു ബ്ലൊഗറാവൻ അതിനു തികച്ചും
കടപ്പെട്ടിരിക്കുന്നത് ആദ്യാക്ഷരിയോടും, ഷിബുവേട്ടനോടും (അപ്പു) ആണ്
ഏതു സമയത്തു ഏത് സംശയവും തീത്തു തരുന്ന അദ്ദേഹത്തിന്റെ താല്പര്യം ആകർഷകമാണ്.നന്ദി അറിയിക്കുന്നു അദ്ദേഹത്തോടും എന്നെ വായിക്കുന്ന വായനക്കാർക്കും കമന്റുകൾ രേഖപെടുത്തുന്ന