Monday, December 1, 2008

കുഞ്ഞിരാമന്മാരുടെ ലോകം രണ്ട്


ഗുജറാത്തിലെ ഗോദ്രയിൽ മരിച്ചു കഴിഞ്ഞാൽ മരണ വീട്ടിൽ കരയാനായി ഒരു ട്രൂപ്പ് അടുത്തെ ഗ്രാമത്തിൽ നിന്നും വരുമത്രെ കരഞ്ഞു വിളിച്ച്‌ ചടങ്ങുകളെല്ലാം കഴിഞ്ഞ്‌ പറഞ്ഞുറപ്പിച്ച കാശുമായി സംഘം പോകുമെത്ര ! കരഞ്ഞത്‌ ശരിയായില്ലെന്നും പറഞ്ഞ്‌ പറഞ്ഞുറപ്പിച്ചതിൽ നിന്നും കാശ്‌ കുറച്ച്‌ കൊടുക്കുന്ന ബന്ധുക്കളും ഉണ്ടാകും ഇല്ലെ ।മാത്രു ഭൂമിയിൽ ജാതവേദൻ നമ്പൂതിരിപ്പാടിന്റെ സർവ്വീസ്‌ സ്റ്റോറികൾ വായിച്ചപ്പോൾ കിട്ടിയതാണ്‌ ।അപ്പോഴാണ്‌ നമ്മുടെ കുഞ്ഞിരാമേട്ടന്റെ ഒരു വീര കൃത്യം ഓർമ്മ വന്നത്‌.

അന്നത്തെ വാറ്റടിക്കും ചായകുടിക്കും വക അന്നന്ന് ഒപ്പിക്കുന്ന സ ।കുറുക്കൻ കുഞ്ഞിരാമേട്ടൻ അന്ന് ഒരു കദളി വാഴക്കുലയും കൊണ്ടാണ്‌ ടീ ഷാപ്പ്‌ കുഞ്ഞിരാമെന്റെ ചായ കടയിൽ എത്തിയത്‌ ।പതിവുപോലെ ഒരു പൊടി ചായക്ക്‌ (മലബാര്‍ സ്പെഷൽ) ഓർഡർ ചെയ്ത മാന്യദേഹം ഗ്ലാസ്സ്‌ കഴുകിയില്ലെന്നും പറഞ്ഞ്‌ ടീഷാപ്പ്‌ കുഞ്ഞിരാട്ടെനെ സംസ്കൃത പദങ്ങളാൾ അഭിഷിക്തനാക്കിയ അതേ കുറുക്കൻ കുഞ്ഞിരാമേട്ടൻ തന്നെ കനാലിനും കുന്നോത്തെ പാറക്കും ഇടക്കുള്ള കുറ്റിക്കാട്ടിൽ വച്ച്‌ ഹനുമാൻ ബാലൻ ഇന്നേവരെ കഴുകാത്ത ചളിമണ്ണും കുറുക്കൻ കാട്ടവും മണക്കുന്ന ഗ്ലാസ്സിൽ കൃത്യം ഇരുപത്തി മൂന്നാമനായി , തന്റെ കറുത്ത കാനില്‍ നിന്നും ചെരിച്ചു കൊടുത്ത ആ അമൃത്‌ സേവിക്കുമ്പോൾ ഒരു പരാതിയും ഇല്ലെന്നു മാത്രമല്ല നേരത്തെ ചായകുടിക്കുമ്പോൾ ഉണ്ടായ മുഖത്തെ ചുളിവുകളിൽ നിന്നും ഒന്നു പോലും അധികം ഉണ്ടായില്ല .


ദിനചര്യകളെല്ലാം കഴിഞ്ഞ്‌ ഒന്നു കണ്ണു ചിമ്മാൻ കൂട്ടിലേക്കു നടക്കുമ്പോഴാണ്‌ തെക്കേ കുന്നത്ത്‌ നിന്ന്‌ ഒരു നിലവിളി കേൾക്കുന്നത്‌ , തെക്കേ കുന്നുമ്മൽ നിന്നാണെങ്കിൽ കുന്നത്തെ ചാത്തു അടിച്ചു (മരിച്ചു)പോയിട്ടുണ്ടാവും എന്നു കരുതിയ കുഞ്ഞിരാട്ടൻ വഴി ഒന്നു ഡൈവേർട്ടു ചെയ്തു। പാവം കുറെ നാളായി കിടപ്പിലായിരുന്നു ।പ്രായം ഏതായാലും നൂറ്റിപത്തു കഴിഞ്ഞു മക്കൾ എട്ടെണ്ണത്തിൽ നാലും പത്തിരുപത്‌ കൊല്ലം മുൻപ്‌ മരിച്ചു ,ഇളയമക്കൾ എല്ലാം വീട്ടിനടുത്തായതിനാൽ കാര്യങ്ങൾ പെട്ടന്നു തന്നെ തീർക്കാനുള്ള ശ്രമത്തിലായിരുന്നു നാട്ടുകാർ । കഷ്ടപ്പെടതെ പോയതു നന്നായി എന്നാലോചിച്ചു പോകും ആരും അത്ര അവശനായിരുന്നു പാവം ചാത്തു.അലറിയുള്ള ഒരു കരച്ചിൽ കേട്ടാണ്‌ നമ്മുടെ സ: കു...ഏട്ടൻ ഞെട്ടിയത്‌। നോക്കുമ്പോൾ മോളിയാണ്‌ മരിച്ച ചാത്തുവിന്റെ ഏതോ ഒരു വകയിൽ പെട്ട ഒരു അനന്തരവൾ മോളി ആണ്‍` ചാടി ഓടി തന്നെ വരവ്‌ , വിവരം അറിഞ്ഞ്‌ വന്നു നിൽക്കുന്ന മുറ്റത്തും പറമ്പിലും ഉള്ള ആൾക്കാരെല്ലാം ഈ എയർ ഹോണടി കേട്ട്‌ മാറി കൊടുത്തു ആ വഴിയിൽ കൂടി അകത്തേക്ക്‌ കുതിച്ച മോളി പുട്ടിന്‌ തേങ്ങ പോലെ വേർഡ്സുകൾ ഫിറ്റ്‌ ചെയ്തു കരഞ്ഞ്‌ രംഗം കൊഴുപ്പിക്കുകയായിരുന്നു എന്നാൽ ചാത്തുവിന്റെ പെൺ മക്കൾ രണ്ടും , അധികം കഷ്ടപെടാതെ ആരും നോക്കാനില്ലാതെ അഛൻ മരിച്ചതിന്റെ ആശ്വാസത്തിലായിരുന്നു, ഞങ്ങൾ നാട്ടുകാരും। എന്നാൽ ചാത്തുവിന്റെ വീട്ടിലെ പശു കയറും പൊട്ടിച്ച്‌ തന്റെ വീട്ടിലെ തെങ്ങിൻ തൈ തിന്നതിന്‌ പിണങ്ങി , ഇത്രയും കാലം ഈ കിടപ്പത്രയും കിടന്നിട്ടും ഒരിക്കൽ പോലും തിരിഞ്ഞ്‌ നോക്കാതെയാണ് ഇപ്പോൾ ഈ വൺ വുമൺ ഷോ കാണിക്കുന്നത്‌ കാണുമ്പോൾ കാര്യങ്ങൾ എല്ലാം അറിയുന്ന ഞങ്ങൾ നാട്ടുകാർക്ക്‌ ചൊറിയുന്നുണ്ടായിരുന്നു മരണ വീടല്ലെ ബന്ഡുക്കളല്ലെ എന്നൊക്കെ വിചാരിച്ചു അനങ്ങാതെ നിൽക്കുകയായിരുന്നു നാട്ടുകാര്‍। ഹനുമാൻ ബാലന്റെ ബാറ്ററി സോമരസം ദിനേശ്‌ ബീഡിയാൽ സ്റ്റെപ്പ്‌ അപ്പ്‌ ചെയ്യുന്ന കുഞ്ഞിരാമേട്ടൻ ഒന്നും മിണ്ടാതെ ഇതെല്ലാം കേട്ട്‌ എന്തോ ആലോചനയിലായിരുന്നു .മോളി തകർക്കുകയായിരുന്നു .

"ഉയീീീീീീീ ന്റെ

അമ്മാാാാാാാാാാാാാാാമാാാാാാാാാാാാാ"




ഞാനിത്‌ നിരീീചിക്കോാാാാാാാാാാാാാാാാ



ഇങ്ങള്‌ എന്നെ കൂട്ടാണ്ട്‌ പോയില്ലേ........................



എന്നേം


കൂട്ടറേനോാാാാാാാാാാാാാാാാാാാാാാാാാാാാാാ



ഉയീീീീീ ന്റെ അമ്മാാാാാാാാ




മാാാാാാാാാാാാാാാാാ




ഉയെന്റെ അമ്മാമാാാാാാാാാ എന്ന


കൂട്ടാണ്ട്‌ എന്താ പോയേ?



എന്നേം കൂട്ടിക്കൂടേ...........?


എന്നേം അങ്ങ്‌ കൂട്ടൈക്കോ??????"""""""


ഇതെല്ലാം കേട്ട്‌ നമ്മുടെ കു; കുഞ്ഞിരാമേട്ടൻ ।

ഹനുമാൻ ബാലന്റെ ബാറ്ററി കുഞ്ഞിരാട്ടനില്‍ പ്രവർത്തിക്കുന്ന സമയം। ഞങ്ങൾ ആ അശരീരി കേട്ടാണ്‌ കുഞ്ഞിരാമേട്ടനെ നേരെ പിന്നെ നോക്കുന്നത്‌।


"എണ്ണെ പെണ്ണേ ന്റെ അമ്മാമ്മൻ അയിന്‌ “ ടൂറിന്‌





പോയേല്ല ഇന്നേം





ബിളിച്ച്‌ പോവ്വേം കൊറെ നേരായി ഇന്റെ











പായ്യരോം കേക്ക്‌ന്ന്"





( സഹൃദയർക്ക്‌ പരിഭാഷ : പെണ്ണെ നിന്റെ അമ്മാമൻ ടൂറിന്‌ പോയതല്ല നിന്നെ വിളിച്ചോണ്ട്‌ പോവാൻ)


ഇതും പറഞ്ഞ്‌ ദിനേശ്‌ നീട്ടി വലിച്ച്‌ പുക ആഞ്ഞു തള്ളി അദ്ദേഹം ഇടവഴിയിലേക്കിറങ്ങി ।
മോളി പാതിരാത്രി പോലെ നിശബ്ദം



ഞങ്ങൾ നാട്ടുകാർ.........................

4 comments:

മാഹിഷ്മതി said...

വിശ്രമവും മടിയും കഴിഞ്ഞ് ഒരു ( ഒന്നല്ല രണ്ട്) പോസ്റ്റ് ഇട്ടൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

കമന്റുകള്‍ക്കായി വേഴാമ്പലിനെ പോലെ കാത്ത് .....

ശ്രീ said...

ഹ ഹ. കുഞ്ഞിരാമേട്ടന്‍ കലക്കി
:)

കുഞ്ഞന്‍ said...

കുഞ്ഞിരാമേട്ടാ കലക്കി

ഇതാണ് പറയുന്നത് വേണ്ടത് വേണ്ടതുപോലെ ചെയ്താല്‍ ഏത് ...

കുറ്റ്യാടിക്കാരന്‍|Suhair said...

ഹള്ളോ... എന്നെക്കൊണ്ടാവ്വേലേ എന്റെ പടച്ചോനെ..