രാഘവേട്ടൻ നീണ്ട പ്രവാസത്തിനു ശേഷം മടങ്ങി വരികയാണ്.നാളെയോ? മറ്റന്നാളോ ? അതിനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുന്നു .ആദ്യകാല ജനകീയ വെട്ടിൽ പീടിക പ്രവാസി എന്ന വിശേഷണത്തിന് തികച്ചും അനുയോജ്യൻ .എന്റെ സതീർത്ഥ്യന്റെ അച്ഛൻ കൂടാതെ .നാട്ടുകാരെ പട്ടണവുമായി ബന്ധിപ്പിച്ച പഴയ സാരഥി।
ഏതൊരു നാട്ടിൻ പുറത്തു കാരെ പോലെയും ഗൾഫിൽ പോകുന്ന എടവലക്കാരെയും(അയൽ വക്കം )ഞങ്ങൾ പ്രതീക്ഷയോടെ നോക്കും അതുപോലെതന്നെ ഞങ്ങൾ രാഘവേട്ടനെയും കണ്ടു എനിക്ക് എട്ടോ ഒൻപതോ വയസ്സുള്ളപ്പോൾ ഒരു രാത്രി പെട്രോമാക്സിന്റെ വെളിച്ചത്തിൽ യാത്ര പറഞ്ഞിറങ്ങിപ്പോയി പിറ്റേന്ന്` കളിപ്പന്തലിൽ വെച്ച് മണ്ണപ്പം ചുടുമ്പോഴോ അതോ പുളിയിലക്കൂട്ടാൻ വിളമ്പുമ്പോഴോ എപ്പോഴാണെന്നറിയില്ല കളിക്കൂട്ടുകാരിയായ സിന്ധുവിന്റെ ഒരു ചോദ്യം കേട്ടു ।" ഇന്റെ അച്ചൻ ബെരുമ്പം എനക്ക് ഇഞ്ഞി ഒരു ബോൾ പെന്ന് തരണം, " ബോൾ പെന്ന് വെട്ടിൽ പീടിക്കാർക്ക് ഒരു ഗൾഫ് ഉൽപന്നം മാത്രമായി തോന്നിയ ആ പഴയ കാലം.ആ സമയത്ത് ഒരു ഒൻപത് വയസ്സുകാരനും തോന്നാത്ത ഒരു കാര്യം എന്റെ മനസ്സിൽ തോന്നിച്ചു .രാഘാവേട്ടൻ ഗൾഫിൽ എത്തിയാൽ പൈസക്കാരനാവണമെന്ന് ഉറപ്പുണ്ടോ? ഏതു ബാഹ്യ ശക്തിയാണ് ആ ചിന്ത എന്റെ മനസ്സിൽ ഉയർത്തി വിട്ടത്.ബഹറിനിൽ പോയ അന്ദ്രുമാൻ വെരും കൈയ്യോടെ മൂന്നു പെണ്മക്കളുടെ നിറമുള്ള സ്വപ്നങ്ങൾ തച്ചുടച്ച് തിരിച്ചുവന്ന വാർത്ത വീട്ടുകാരുടെ പരദൂഷണ വട്ടങ്ങളിൽ നിന്നറിഞ്ഞ വിവരം വെച്ചോ ? ഏതായാലും രാഘവേട്ടൻ ആദ്യ തിരിച്ചുവരവ് കെങ്കേമമായി തന്നെ വന്നു നാട്ടുകാർക്ക് മുഴുവൻ തന്നെ ഗൽഫു തുണിയുടെ ചൂര് സ്വന്തം വസ്ത്രങ്ങളിൽ തന്നെ അനുഭവിക്കാനായി പ്രായാധിക്യക്കാർ നൂറിന്റെ നോട്ടിന്റെ പുതുമണം അറിഞ്ഞു മുതിർന്ന പുരുഷ ബൻഡുക്കളും പഴയ സതീർത്ഥ്യരും ജോണിവാക്കറിന്റെ കടുപ്പം രുചിച്ചു.സിന്ധുവിന് പെന്ന് കൊടുത്തോ ആവോ? അവൾ ബോൾ പെന്നിന്റെ സ്വപ്നങ്ങളിൽ നിന്നും ഏറെ വളർന്നിരുന്നു ആ തിരിച്ചു വരവിന്റെ കാലത്ത്।ചോദിക്കാനും പറ്റിയില്ല വളർച്ചയുടെ ചുവപ്പിനുമപ്പുറം എന്തൊക്കെയോ വിലക്കുകളിൽ അവൾ പിന്നെ ഞങ്ങളുടെ കൂട്ടത്തിലും ഞങ്ങളുടെ കളികൾക്കും വന്നില്ല।
പിന്നെയും വന്നും പോയും രാഘവേട്ടൻ ഞങ്ങൾക്ക് കൂടുതൽ അടുപ്പമായി ആദ്യ വരവുകളിൽ കുപ്പായ തുണിയും പെന്നുകളും സമ്മാനമായി കിട്ടിയ എനിക്കും സതീർത്ഥ്യനും പിന്നീട് വറ്റ് 69 നും ടക്കീലാ സോസവും കാഴ്ച വച്ചു കൂടെ അദ്ദേഹത്തിന്റെ സുഹൃത്തായ മാഷെയും।മാഷ് പിന്നെ ഞങ്ങളുടെ ഒരു ഒഴിക്കാൻ പറ്റാത്ത ഒരു കോറം ആയി।
ഒരിക്കലും അദ്ദേഹത്തിന്റെ വായിൽ നിന്ന് ഗൃഹാതുരത്ത്വം എന്നോ നാടിന്റെ ശുദ്ധി എന്നോ നാട് മിസ്സ് ചെയ്യുന്നു എന്നോ ? കൂടാതെ അറബി നാടിന്റെ വങ്കത്തരങ്ങൾ , ബുദ്ധി മുട്ടുകൾ ,ഒന്നും പുറത്തു ചാടിയില്ല പകരം രണ്ടു പെണ്മക്കളെയും നല്ല നിലയിൽ കെട്ടിച്ചയച്ചു മകനെ പ്രവാസിയാക്കാതിരിക്കാൻ ആവതു ശ്രമിച്ചു പക്ഷെ സമ്മർദ്ദങ്ങളിൽ അദ്ദേഹം പെട്ടു പോയിരാഘവേട്ടന്റെ മകൻ എന്റെ സതീർത്ഥ്യൻ പ്രവാസത്തിന്റെ അഞ്ചാം മാസക്കാരൻ അവിടെ സർക്കാറിന്റെ നൂലാമാലകൾ അഴിഞ്ഞു കിട്ടാൻ വേണ്ടി ഒരാഴ്ചയായി കാത്തിരിക്കുന്നു അതും ഒറ്റയ്ക്ക്।
ഇതിനിടയ്ക്കും നിയോ ലിബറൽ പ്രവാസികൾ ദിനാറുകള്‍രൂപയായി കൺ വേർട്ടു ചെയ്യുമ്പോൾ ഒരിക്കലും സ്വപനം കാണാൻ കഴിയാത്ത പൂജ്യങ്ങൾ അക്കങ്ങളുടെ കൂടെ ചേരുമ്പോൾ നാടിനെയും വീട്ടുകാരെയും ടി ।വി ചാനലിലെ സ്പോൺസേർഡ് പരിപാടികളിലൂടെ ഓർക്കാം,അതിനപ്പുറമൊന്നും മലയാളി ധൈര്യപെടില്ല ।കൂടിപ്പോയൽ ചില അധര വ്യായാമങ്ങൾ “ പ്രവാസം അതി ഭയങ്കരം” । " ചാനലിലൂടെ തുഞ്ചന്റെ തത്തയെ കൊന്ന ആങ്കറോട് കൊഞ്ചുന്നു " ഭയങ്കരമായി നാട് മിസ്സ് ചെയ്യണൂൂൂൂൂൂ" ഇവർക്ക് നാട്ടിൽ വരുമ്പോഴല്ലേ ഈ നാക്ക് നിവരുന്നുള്ളൂ । അവിടെ പണം കായ്ക്കുന്ന മരങ്ങൾ ഉപേക്ഷിക്കാൻ മനസ്സു / (ഭാര്യ ) സമ്മതിക്കുന്നില്ല ।രാഘവേട്ടനു ഒരിക്കലും നാട് മിസ് ചെയ്തില്ല്ല കാരണം മൂന്ന് കുട്ടികൾക്ക് ഭക്ഷണം വേണം ഒരു ചോരാത്ത കൂര വേണം പെണ്മക്കളെ കഴിവുള്ളവനും കാര്യശേഷിയുള്ളവനു കൈപിടിച്ചേൽപ്പിക്കണം നാട്ടിൽ വന്നു കൊച്ചു മക്കളെ കൊതി തീരെ കളിപ്പിക്കണം ഊർമ്മിളയെ പോലെ സ്വയം ഏറ്റുവാങ്ങിയ വൈധവ്യം തീർത്തു ഭാര്യയെ ബാക്കിയുള്ള പകലുകളിൽ താങ്ങാവണം മക്കള്‍ക്ക് താന്‍ നഷ്ടപെടുത്തിയ സ്നേഹം കൊച്ചുമക്കള്‍ക്കായി പകുക്കണം എന്നൊക്കെ ഏതൊരു മജ്ജയും മാംസവും ഉള്ള രാഘവേട്ടന്മാരും വിചാരിക്കുന്നതെ അദ്ദേഹവും കരുതിയുള്ളൂ। ഇതിപ്പൊ?
രാവിലെ എന്നെ വിളിച്ചിരുന്നു കൂട്ടുകാരൻ.... ചിലപ്പോൾ നാളെ വരുമായിരികും ।അനുവാദ പത്രങ്ങൾ ശരിയാക്കുന്ന ശ്രമത്തിലാണ് ബലി പെരുന്നാളിന്റെ അവധി ,പിന്നെ അറബി ഹജ്ജിന് പോയിരിക്കുകയാണ് അതുമൂലമാണ് ഇത്ര വൈകുന്നത് ।പിന്നെ.....ഇവിടെ വന്നിട് " വാക്കുകളും മോഹങ്ങളും തെറ്റി"" ചിലപ്പോൾ പരിചയമൊട്ടുമില്ലാത്ത പൊരുത്തപ്പെടനാവാത്ത മോർച്ചറിയുടെ കൂടിയ തണുപ്പുള്ള അറയിൽ നിന്നും രാഘവേട്ടൻ ചിലപ്പോൾ ഇങ്ങനെയും ചിന്തിക്കുന്നുണ്ടാവാം ।നുകം ഒട്ടും തഴമ്പിക്കാത്ത ചുമലിൽ ഏറ്റു വാങ്ങിയ മകൻ അതിന്റെ നൊമ്പരം കാണാതെ ............... ഇതുവരെ ഒന്നും അറിയാതെ വീട്ടിൽ ത്രിസന്‍ഡ്യക്ക് വിളക്കു കൊളുത്തുകയും സീരിയൽ കാണുകയും ചെയ്യുന്ന പടർപ്പുകളെ ഓർത്തു “ ഡാവെ ഇ ആന്റ് മി ”കമ്പനിയുടെ താമസ സൗകര്യങ്ങളിൽ ഏതോ ഒന്നിൽ നീറി പുകയുന്നു അടുത്ത തല മുറക്കു വേണ്ടി॥ഇതല്ലെ ഗൃഹാതുരത്ത്വം അല്ലാതെ വീർത്ത കീശയും കാണിച്ചു തുമ്പ പൂവും അന്വേഷിച്ചു പോകുന്ന മലയാളിപ്രവാസിയുടെ കോളയുടെ രുചിയുള്ള ചുണ്ടിൽ നിന്നും വാക്കിനു പത്തു കണക്കെ വീഴുന്ന വ്യാജനോ ഭൂമിയുടെ ഉപ്പുള്ളത്।