Monday, December 1, 2008

കുഞ്ഞിരാമന്മാരുടെ ലോകം രണ്ട്


ഗുജറാത്തിലെ ഗോദ്രയിൽ മരിച്ചു കഴിഞ്ഞാൽ മരണ വീട്ടിൽ കരയാനായി ഒരു ട്രൂപ്പ് അടുത്തെ ഗ്രാമത്തിൽ നിന്നും വരുമത്രെ കരഞ്ഞു വിളിച്ച്‌ ചടങ്ങുകളെല്ലാം കഴിഞ്ഞ്‌ പറഞ്ഞുറപ്പിച്ച കാശുമായി സംഘം പോകുമെത്ര ! കരഞ്ഞത്‌ ശരിയായില്ലെന്നും പറഞ്ഞ്‌ പറഞ്ഞുറപ്പിച്ചതിൽ നിന്നും കാശ്‌ കുറച്ച്‌ കൊടുക്കുന്ന ബന്ധുക്കളും ഉണ്ടാകും ഇല്ലെ ।മാത്രു ഭൂമിയിൽ ജാതവേദൻ നമ്പൂതിരിപ്പാടിന്റെ സർവ്വീസ്‌ സ്റ്റോറികൾ വായിച്ചപ്പോൾ കിട്ടിയതാണ്‌ ।അപ്പോഴാണ്‌ നമ്മുടെ കുഞ്ഞിരാമേട്ടന്റെ ഒരു വീര കൃത്യം ഓർമ്മ വന്നത്‌.

അന്നത്തെ വാറ്റടിക്കും ചായകുടിക്കും വക അന്നന്ന് ഒപ്പിക്കുന്ന സ ।കുറുക്കൻ കുഞ്ഞിരാമേട്ടൻ അന്ന് ഒരു കദളി വാഴക്കുലയും കൊണ്ടാണ്‌ ടീ ഷാപ്പ്‌ കുഞ്ഞിരാമെന്റെ ചായ കടയിൽ എത്തിയത്‌ ।പതിവുപോലെ ഒരു പൊടി ചായക്ക്‌ (മലബാര്‍ സ്പെഷൽ) ഓർഡർ ചെയ്ത മാന്യദേഹം ഗ്ലാസ്സ്‌ കഴുകിയില്ലെന്നും പറഞ്ഞ്‌ ടീഷാപ്പ്‌ കുഞ്ഞിരാട്ടെനെ സംസ്കൃത പദങ്ങളാൾ അഭിഷിക്തനാക്കിയ അതേ കുറുക്കൻ കുഞ്ഞിരാമേട്ടൻ തന്നെ കനാലിനും കുന്നോത്തെ പാറക്കും ഇടക്കുള്ള കുറ്റിക്കാട്ടിൽ വച്ച്‌ ഹനുമാൻ ബാലൻ ഇന്നേവരെ കഴുകാത്ത ചളിമണ്ണും കുറുക്കൻ കാട്ടവും മണക്കുന്ന ഗ്ലാസ്സിൽ കൃത്യം ഇരുപത്തി മൂന്നാമനായി , തന്റെ കറുത്ത കാനില്‍ നിന്നും ചെരിച്ചു കൊടുത്ത ആ അമൃത്‌ സേവിക്കുമ്പോൾ ഒരു പരാതിയും ഇല്ലെന്നു മാത്രമല്ല നേരത്തെ ചായകുടിക്കുമ്പോൾ ഉണ്ടായ മുഖത്തെ ചുളിവുകളിൽ നിന്നും ഒന്നു പോലും അധികം ഉണ്ടായില്ല .


ദിനചര്യകളെല്ലാം കഴിഞ്ഞ്‌ ഒന്നു കണ്ണു ചിമ്മാൻ കൂട്ടിലേക്കു നടക്കുമ്പോഴാണ്‌ തെക്കേ കുന്നത്ത്‌ നിന്ന്‌ ഒരു നിലവിളി കേൾക്കുന്നത്‌ , തെക്കേ കുന്നുമ്മൽ നിന്നാണെങ്കിൽ കുന്നത്തെ ചാത്തു അടിച്ചു (മരിച്ചു)പോയിട്ടുണ്ടാവും എന്നു കരുതിയ കുഞ്ഞിരാട്ടൻ വഴി ഒന്നു ഡൈവേർട്ടു ചെയ്തു। പാവം കുറെ നാളായി കിടപ്പിലായിരുന്നു ।പ്രായം ഏതായാലും നൂറ്റിപത്തു കഴിഞ്ഞു മക്കൾ എട്ടെണ്ണത്തിൽ നാലും പത്തിരുപത്‌ കൊല്ലം മുൻപ്‌ മരിച്ചു ,ഇളയമക്കൾ എല്ലാം വീട്ടിനടുത്തായതിനാൽ കാര്യങ്ങൾ പെട്ടന്നു തന്നെ തീർക്കാനുള്ള ശ്രമത്തിലായിരുന്നു നാട്ടുകാർ । കഷ്ടപ്പെടതെ പോയതു നന്നായി എന്നാലോചിച്ചു പോകും ആരും അത്ര അവശനായിരുന്നു പാവം ചാത്തു.അലറിയുള്ള ഒരു കരച്ചിൽ കേട്ടാണ്‌ നമ്മുടെ സ: കു...ഏട്ടൻ ഞെട്ടിയത്‌। നോക്കുമ്പോൾ മോളിയാണ്‌ മരിച്ച ചാത്തുവിന്റെ ഏതോ ഒരു വകയിൽ പെട്ട ഒരു അനന്തരവൾ മോളി ആണ്‍` ചാടി ഓടി തന്നെ വരവ്‌ , വിവരം അറിഞ്ഞ്‌ വന്നു നിൽക്കുന്ന മുറ്റത്തും പറമ്പിലും ഉള്ള ആൾക്കാരെല്ലാം ഈ എയർ ഹോണടി കേട്ട്‌ മാറി കൊടുത്തു ആ വഴിയിൽ കൂടി അകത്തേക്ക്‌ കുതിച്ച മോളി പുട്ടിന്‌ തേങ്ങ പോലെ വേർഡ്സുകൾ ഫിറ്റ്‌ ചെയ്തു കരഞ്ഞ്‌ രംഗം കൊഴുപ്പിക്കുകയായിരുന്നു എന്നാൽ ചാത്തുവിന്റെ പെൺ മക്കൾ രണ്ടും , അധികം കഷ്ടപെടാതെ ആരും നോക്കാനില്ലാതെ അഛൻ മരിച്ചതിന്റെ ആശ്വാസത്തിലായിരുന്നു, ഞങ്ങൾ നാട്ടുകാരും। എന്നാൽ ചാത്തുവിന്റെ വീട്ടിലെ പശു കയറും പൊട്ടിച്ച്‌ തന്റെ വീട്ടിലെ തെങ്ങിൻ തൈ തിന്നതിന്‌ പിണങ്ങി , ഇത്രയും കാലം ഈ കിടപ്പത്രയും കിടന്നിട്ടും ഒരിക്കൽ പോലും തിരിഞ്ഞ്‌ നോക്കാതെയാണ് ഇപ്പോൾ ഈ വൺ വുമൺ ഷോ കാണിക്കുന്നത്‌ കാണുമ്പോൾ കാര്യങ്ങൾ എല്ലാം അറിയുന്ന ഞങ്ങൾ നാട്ടുകാർക്ക്‌ ചൊറിയുന്നുണ്ടായിരുന്നു മരണ വീടല്ലെ ബന്ഡുക്കളല്ലെ എന്നൊക്കെ വിചാരിച്ചു അനങ്ങാതെ നിൽക്കുകയായിരുന്നു നാട്ടുകാര്‍। ഹനുമാൻ ബാലന്റെ ബാറ്ററി സോമരസം ദിനേശ്‌ ബീഡിയാൽ സ്റ്റെപ്പ്‌ അപ്പ്‌ ചെയ്യുന്ന കുഞ്ഞിരാമേട്ടൻ ഒന്നും മിണ്ടാതെ ഇതെല്ലാം കേട്ട്‌ എന്തോ ആലോചനയിലായിരുന്നു .മോളി തകർക്കുകയായിരുന്നു .

"ഉയീീീീീീീ ന്റെ

അമ്മാാാാാാാാാാാാാാാമാാാാാാാാാാാാാ"




ഞാനിത്‌ നിരീീചിക്കോാാാാാാാാാാാാാാാാ



ഇങ്ങള്‌ എന്നെ കൂട്ടാണ്ട്‌ പോയില്ലേ........................



എന്നേം


കൂട്ടറേനോാാാാാാാാാാാാാാാാാാാാാാാാാാാാാാ



ഉയീീീീീ ന്റെ അമ്മാാാാാാാാ




മാാാാാാാാാാാാാാാാാ




ഉയെന്റെ അമ്മാമാാാാാാാാാ എന്ന


കൂട്ടാണ്ട്‌ എന്താ പോയേ?



എന്നേം കൂട്ടിക്കൂടേ...........?


എന്നേം അങ്ങ്‌ കൂട്ടൈക്കോ??????"""""""


ഇതെല്ലാം കേട്ട്‌ നമ്മുടെ കു; കുഞ്ഞിരാമേട്ടൻ ।

ഹനുമാൻ ബാലന്റെ ബാറ്ററി കുഞ്ഞിരാട്ടനില്‍ പ്രവർത്തിക്കുന്ന സമയം। ഞങ്ങൾ ആ അശരീരി കേട്ടാണ്‌ കുഞ്ഞിരാമേട്ടനെ നേരെ പിന്നെ നോക്കുന്നത്‌।


"എണ്ണെ പെണ്ണേ ന്റെ അമ്മാമ്മൻ അയിന്‌ “ ടൂറിന്‌





പോയേല്ല ഇന്നേം





ബിളിച്ച്‌ പോവ്വേം കൊറെ നേരായി ഇന്റെ











പായ്യരോം കേക്ക്‌ന്ന്"





( സഹൃദയർക്ക്‌ പരിഭാഷ : പെണ്ണെ നിന്റെ അമ്മാമൻ ടൂറിന്‌ പോയതല്ല നിന്നെ വിളിച്ചോണ്ട്‌ പോവാൻ)


ഇതും പറഞ്ഞ്‌ ദിനേശ്‌ നീട്ടി വലിച്ച്‌ പുക ആഞ്ഞു തള്ളി അദ്ദേഹം ഇടവഴിയിലേക്കിറങ്ങി ।
മോളി പാതിരാത്രി പോലെ നിശബ്ദം



ഞങ്ങൾ നാട്ടുകാർ.........................

Tuesday, October 14, 2008

ഞങ്ങളുടെ മഴപ്പാറ്റ അവരുടെ..............

ഞാറാഴ്ച ഉച്ച ഊണും കഴിഞ്ഞു നാളെ വീണ്ടും ജോലിക്കു പോവണമല്ലോ എന്നോർത്ത്‌, ഈ പെൻഷനായവർക്കൊക്കെ പരമസുഖമല്ലെ ചുമ്മ പെൻഷൻ വാങ്ങി വീട്ടിലുരുന്നാൽ പോരെ എന്നൊക്കെ ആലോചിച്ചു കിടന്നുറങ്ങാൻ നോക്കുമ്പോളാണ് രജീഷിന്റെ വിളി . ആൾ എന്റെ ബാല്യ കാല സുഹ്രുത്തല്ല, ബലിയ കാല കൂട്ടുകാരനാണ് .കാരണം വലുതായത്തിനു ശേഷമാണ് . ഞങ്ങൾ ഒരേ നാട്ടുകാരാണെങ്കിലും കൂട്ടായത്‌ , അത് കൂടാതെ മറ്റൊരു ബന്ധം കൂടിയുണ്ട്‌ ഞങ്ങള്‍ തമ്മിൽ രണ്ടു പേരും കല്യാണം കഴിച്ചിരിക്കുന്നത്‌ വെഞ്ഞാറമൂട്സുരാജിന്റെ തിരുവന്തോരത്ത് നിന്നാണ് . അതു കൊണ്ട്‌ തന്നെ ചില ചില്ലറ വഴക്കുകൾ ഞാനും അവന്റെ അച്ഛ്നും ,എന്റെ ഗുരുനാഥനുമായ രാജന്മാഷും തമ്മിൽ നടന്നു. കാര്യം എന്നോടും എന്റെ പ്രവർത്തികളോടും വളരെ ഇഷ്ടമുള്ള ഒരു മാന്യന്‍ ഈ കല്യാണത്തിന്റെ സ്പോണ്‍സര്‍ ഞാനാണ് എന്നു പറഞ്ഞു കൊടുത്തതില്‍ പിന്നെയായിരുന്നു.



ഹാര്‍ഡ് വേര്‍ എഞ്ചിനീറായിരുന്ന അവന്റെ ഹാര്‍ഡ് ഡിസ്കില്‍ കഴക്കൂട്ടത്ത് ഉള്ള സോഫ്റ്റ് വേര്‍ എഞ്ചിനീറായ ജെന്നിയുടെ , സോഫ്റ്റായ മനസ്സു കുടുങ്ങിയത് സത്യം പറഞ്ഞാല്‍ കല്യാണ നിശ്ചയം കഴിഞ്ഞേ ഞാനറിഞ്ഞുള്ളൂ . കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷമായി , പാട്ടു സീനും കഴിഞ്ഞു കുട്ടി ഒന്നായി ഒരു സുന്ദരകുട്ടപ്പന്‍ . അവളും അതായത് കൂട്ടുകാരന്റെ ഭാര്യയും അമ്മായിഅമ്മയും മോനും കൂടി ഇന്നു ഗരീബ് രഥത്തില്‍ കോഴിക്കോട്ടങ്ങാടിയില്‍ വന്നിറങ്ങുന്നു സ്വീകരിക്കാന്‍ ചെല്ലാനാണ് എന്നെയീ കിടന്നു വിളിക്കുന്നത് . ഏതായലും ഉച്ചയുറക്കം നടക്കില്ല പോയേക്കാമെന്നു കരുതി , അവന്റെ അളിയന്‍ കൊണ്ടു വന്ന സ്കോച്ചില്‍ ബാക്കി വല്ലതും തന്നാലോ?



രജീഷിന്റെ ആള്‍ട്ടോവില്‍ ഇറങ്ങുമ്പോള്‍ വൈകുന്നേരത്തെ തുലാവര്‍ഷ പരിപാടികള്‍ തുടങ്ങിയിരുന്നു. ഇടിയും ചാറ്റല്‍ മഴയും കഴിഞ്ഞ് എത്തുമ്പോള്‍ രഥത്തില്‍ നിന്നിറങ്ങി അവരിരുവരും കൂടെ കുഞ്ഞും ഭൂമിയില്‍ നില്‍പ്പുണ്ടായിരുന്നു.



തിരിച്ചുള്ള യാത്രയില്‍ തിര്വാന്ദോരോം കോയിക്കോടു തമ്മിലുള്ള ഫാഷാ പ്രതിസന്ധിയായിരുന്നു ചര്‍ച്ചാവിഷയം. അങ്ങിനെ രജീഷിന്റെ വീട്ടില്‍ റ്റൈക്ക് ഓഫ് ചെയ്യുമ്പോള്‍ തന്നെ ക്രിത്യം പവര്‍ കട്ട് ,എമെര്‍ജെന്‍സി ലൈറ്റിന്റെ വെളിച്ചത്തില്‍ രണ്ടാഴ്ച സ്റ്റോക്കായ കൊഞ്ചിക്കല്‍ ആദ്യം രജീഷിന്റെ അമ്മയാണ് തുടങ്ങിയത് ,, ശേഷം ആ ഏഴു മാസക്കാരനെ കസേരയില്‍ ഇരിക്കുകയായിരുന്ന അച്ഛ്നു കൈമാറി.ഈ സമയമത്രയും നമ്മുടെ സുന്ദര കുട്ടപ്പന്റെ ശ്രദ്ദ്ധ മുഴുവന്‍ എമെര്‍ജെന്‍സിക്കു ചുറ്റും നില്‍ക്കുന്ന മഴപ്പാറ്റകളിലും(ഈയല്‍) ചെറു പ്രാണികളിലുമായിരുന്നു,അച്ഛന്റെ മുഖത്തു നോക്കൂന്നേയില്ല.



ഒരക്ഷരം മിണ്ടാതെ (ഇവരുടെ വടക്കന്‍ കൊഞ്ചിക്കല്‍ മനസ്സിലാവതെയാണ് മിണ്ടാത്തതെന്ന് എനിക്കും രജീഷിനുമറിയാം) നിന്ന തിര്വാന്തോരം മതറിന്‍ലോ എന്തോ കണ്ടു പിടുത്തം നടത്തിയതു പോലെ ഉച്ചത്തിലങ്ങു കാറി “ദോ അവനാ പക്കീലാ നൊക്കുന്നേ ....ദേ ആ കറുത്ത പക്കിയെ തന്നെ . ദാ നോക്ക്മോനേ നല്ല രസം തന്നേ ആ പക്കീനെ കാണാന്‍ ........ മോന് ആ പക്കിയെ പിടിക്കണോ? അമ്മമ്മ പിടിച്ചു തരട്ടെ.”





ഇതു പറഞ്ഞു തീരുന്ന സമയം തന്നെ നമ്മുടെ രാജന്‍ മാഷ് അതായത് രജീഷിന്റെ പിതാശ്രീ അച്ഛന്‍ ഉടുത്തിരുന്ന കാവി മുണ്ട് നേരയാക്കി കൊണ്ട് ചാടി എഴുനേല്‍ക്കുന്നതും , ഏറ്റവും നിയറസ്റ്റായി നില്‍ക്കുന്ന എന്റെ അടുത്തേക്ക് കുട്ടിയെ ഏല്പിച്ചതും വളരെ പെട്ടന്നായിരുന്നു. നന്നായി പാവം രജീഷിന്റെ അമ്മ ചായയിടാന്‍ പോയത് ഇല്ലെങ്കില്‍ എന്തൊക്കെ സംഭവിച്ചേനെ.ആ തുലാവര്‍ഷ രാത്രിയിലും രാജന്‍ മാഷ് വിയര്‍ത്തിറങ്ങുന്നത് എമെര്‍ജെന്‍സിയുടെ നേര്‍ത്ത വെട്ടത്തില്‍ കാണാമായിരുന്നു .ഇപ്പോഴും ചിലര്‍ക്ക് കത്തിയിട്ടുണ്ടാവില്ല അല്ലേ? ഞങ്ങ്ടെ നാട്ടില്‍ പക്കി എന്നു പറഞ്ഞാല്‍........................................അല്ലെ വേണ്ട പിന്നൊരിക്കല്‍ പറയാം.നിര്‍ബന്ധമാണെങ്കില്‍ കുറ്റ്യാടിക്കാരന്‍ ഒരു ഡിക്ഷണറി ഉണ്ടാക്കിയിട്ടുണ്ട് ചിലപ്പോള്‍ അതില്‍ കാണുമായിരിക്കും, ഇല്ലെങ്കില്‍ ഒന്നു ആഡ് ചെയ്യുവാന്‍ പറഞ്ഞേക്ക്(കുറ്റ്യാടിക്കാരാ തമാശയയാണേ ബുദ്ധിമുട്ടില്ലെങ്ക്ലില്‍ ചെയ്താല്‍ മതി) അല്ലെങ്കില്‍ എന്റെ ഒരു നാട്ടുകാരനുണ്ട് ഇതില്‍ തന്നെ ശ്രുതസോമ അവനും പറഞ്ഞു തരും സത്യമായിട്ടും.